ജാഫ്ന ആശുപത്രി കൂട്ടക്കൊല
1987 ഒക്ടോബർ 21 നും 22 നും ഇന്ത്യൻ സമാധാന സംരക്ഷണ സേന, ജാഫ്നയിലെ ജാഫ്ന ടീച്ചിങ് ഹോസ്പിറ്റലിലേക്കു ഇരച്ചു കയറി, എഴുപതോളം രോഗികളേയും, ജീവനക്കാരേയും കൊന്നൊടുക്കി. ഇത് ജാഫ്ന ആശുപത്രി കൂട്ടക്കൊല അറിയപ്പെടുന്നു. എൽ.ടി.ടി.ഇ, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് തുടങ്ങിയ സംഘടനകൾ ഈ സംഭവത്തെ സാധാരണപൗരന്മാരുടെ കൂട്ടക്കൊല എന്നാണു വിശേഷിപ്പിച്ചത്.
ജാഫ്ന ആശുപത്രി കൂട്ടക്കൊല | |
---|---|
സ്ഥലം | ജാഫ്ന, ശ്രീലങ്ക |
തീയതി | 21–22 ഒക്ടോബർ, 1987 (+6 GMT) |
ആക്രമണലക്ഷ്യം | ശ്രീലങ്കൻ തമിഴരായ രോഗികൾ, നേഴ്സുമാർ, ഡോക്ടർമാർ, മറ്റു ആശുപത്രി ജീവനക്കാർ |
ആക്രമണത്തിന്റെ തരം | വെടിവെപ്പ്, ഗ്രനേഡ് ഉപയോഗിച്ചുള്ള സ്ഫോടനം |
ആയുധങ്ങൾ | തോക്കുകൾ, ഗ്രനേഡുകൾ |
മരിച്ചവർ | 60 |
മുറിവേറ്റവർ | 50+ (ഏകദേശ കണക്ക്) |
ആക്രമണം നടത്തിയത് | ഇന്ത്യൻ സമാധാന സംരക്ഷണ സേനയിലെ സൈനികർ |
പശ്ചാത്തലം
തിരുത്തുകശ്രീലങ്ക ബ്രിട്ടന്റെ കോളനി ആയിരുന്ന കാലത്ത് 60ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്. 1948 ൽ ശ്രീലങ്ക സ്വതന്ത്രമായതിനെത്തുടർന്ന്, എല്ലാ മേഖലകളിലും സിംഹള സമൂഹത്തിനു പ്രാതിനിധ്യം വാഗ്ദാനം ചെയ്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലെത്തി. ഇത് ന്യൂനപക്ഷമായ തമിഴ് സമൂഹത്തിനു നേരെ കടന്നാക്രമണങ്ങൾക്കിടയാക്കി. ഇതു വിമത ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിലേക്കും, തദ്വാരാ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങളിലേക്കു വഴിവെച്ചു.[1]
ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം നിറുത്തലാക്കി തമിഴർക്കും സമാധാനപൂർണ്ണമായ ജീവിതം വാഗ്ദാനം ചെയ്തുകൊണ്ടു നയപരമായും, സൈനികപരമായും പ്രശ്നത്തിൽ ഇടപെടാൻ ഇന്ത്യ തയ്യാറായി. ഇതിന്റെ ഫലമായി ശ്രീലങ്കൻ-ഇന്ത്യ ഉടമ്പടി രൂപപ്പെട്ടു. [2] ഇന്ത്യക്കുവേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർദ്ധനെയുമാണ് കരാറിൽ ഒപ്പു വെച്ചത്.
ആക്രമണം
തിരുത്തുകശ്രീലങ്കയുടെ വടക്കുഭാഗത്ത്, ജാഫ്ന പ്രവിശ്യയിലെ ഒരു തിരക്കുള്ള ആശുപത്രിയായിരുന്നു ജാഫ്ന ആശുപത്രി. ജാഫ്ന ടീച്ചിങ് കോളേജ്, ജാഫ്ന ജനറൽ ആശുപത്രി എന്നും അത് അറിയപ്പെട്ടിരുന്നു. ശ്രീലങ്കൻ തമിഴർക്കു പ്രാതിനിധ്യമുള്ള ഒരു പ്രദേശമായിരുന്നു ഇത്. യുദ്ധബാധിത പ്രദേശമായിരുന്നതിനാൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു ആതുരാലയം ആയിരുന്നു ഇത്. ജാഫ്ന പിടിച്ചെടുക്കാൻ ഇന്ത്യൻ സമാധാന സേന ഏതു നേരത്തും ജാഫ്ന ആക്രമിച്ചേക്കാം എന്ന മുന്നറിയിപ്പുണ്ടായിരുന്നതുകൊണ്ട് ആശുപത്രിയിലെ കുറേയെറെ ജീവനക്കാർ അവധിയിലായിരുന്നു. ഒരു ആക്രമണം ഏതുനേരം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് കൊളംബോയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ നിന്നുണ്ടായിട്ടുപോലും, ഇന്ത്യൻ സേനെ വിശ്വസിച്ചു കുറേയധികം ജീവനക്കാർ ജോലിക്കു ഹാജരായിരുന്നു. തമിഴ് വംശജരായ തങ്ങളോടു, ഇന്ത്യൻ സൈന്യം ദാക്ഷിണ്യമില്ലാതെ പെരുമാറില്ല എന്ന വിശ്വാസമായിരുന്നു അവർക്കുണ്ടായിരുന്നത്. എന്നാൽ വിശ്വാസങ്ങൾക്കു വിരുദ്ധമായി 1987 ഒക്ടോബർ 21 ആം തീയതി ഒരു ദീപാവലി ദിവസം കനത്ത ആക്രമണമായിരുന്നു ആശുപത്രിക്കു നേരെ ഉണ്ടായത്.[3]
സമയരേഖ
തിരുത്തുക21 ഒക്ടോബർ 1987
തിരുത്തുക- 11 -00 - ഹെലികോപ്ടറിൽ നിന്നും, തൊട്ടടുത്ത ജാഫ്ന കോട്ടയിൽ നിന്നും ആശുപത്രിക്കു നേരെ കനത്ത വെടിവെപ്പ്.
- 11-30 - ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ ഒരു ഷെൽ പതിക്കുന്നു.
- 13-00 - ഇന്ത്യൻ സേന ആശുപത്രി ലക്ഷ്യമാക്കി മുന്നേറുന്നതായി ആശുപത്രി ജീവനക്കാർക്കു വിവരം ലഭിക്കുന്നു.
- 13-30 - എട്ടാമത്തെ വാർഡിൽ പതിച്ച ഒരു ഷെല്ലിന്റെ ആഘാതത്തിൽ ഏഴു രോഗികൾ മരണമടഞ്ഞു. ആശുപത്രിയുടെ അകത്തു നിന്നും തിരിച്ചു ആക്രമണം നടക്കുന്നുണ്ടെന്നു, സംഭവസ്ഥലം പരിശോധിച്ച മുതിർന്ന ജീവനക്കാർക്കു വ്യക്തമാവുന്നു.
- 14-00 - ആശുപത്രിയുടെ അകത്ത് എൽ.ടി.ടി.ഇ തീവ്രവാദികളെ കണ്ട, മുതിർന്ന ഡോക്ടർ അവരോടു ആശുപത്രി വിട്ടുപോകാൻ ആവശ്യപ്പെടുന്നു. ഡോക്ടറുടെ നിർദ്ദേശം അംഗീകരിച്ച തീവ്രവാദി നേതാവ്, ആശുപത്രിയിൽ നിന്നും പോയി.
- 14-00,16-00 -- ആശുപത്രിയിലെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പിൻവാതിലിലൂടെ പുറത്തേക്കു പോകുന്നു.
- 16-00 -- തൊട്ടടുത്ത ഗ്യാസ് സ്റ്റേഷനിൽ നിന്നും ആശുപത്രിയുടെ നേർക്ക്, ഇരുപതു മിനിറ്റോളം നീണ്ടു നിന്ന വെടിവെപ്പു നടക്കുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും തിരികെ വെടിവെപ്പുണ്ടായില്ല.
- 14-20 -- ഇന്ത്യൻ സമാധാന സംരക്ഷണ സേനയിലെ അംഗങ്ങൾ ആശുപത്രിയിലെ മുൻ ഭാഗത്തെ ഗേറ്റു വഴി, ഇരച്ചു കയറുകയും, ആശുപത്രിയിലുണ്ടായിരുന്നവർക്കു മുൻകരുതൽ നൽകുകയും ചെയ്തു. ദൃക്സാക്ഷികളുടെ വിവരണം പ്രകാരം, പിന്നീടങ്ങോട്ടു തലങ്ങും വിലങ്ങുമുള്ള വെടിവെപ്പായിരുന്നു. തങ്ങളുടെ സഹപ്രവർത്തകർ കൺമുന്നിൽ മരിച്ചു വീഴുന്നതുകണ്ട് പകച്ചു നിൽക്കാനെ മറ്റുള്ളവർക്കു കഴിഞ്ഞുള്ളു. ഒരു സൈനികൻ എറിഞ്ഞ ഗ്രനേഡ് പൊട്ടി നിരവധി രോഗികൾ മരിച്ചു വീണു.[4] നേരത്തേ ഷെൽ ആക്രമണം നടന്ന എട്ടാം വാർഡിലുള്ള രോഗികളെ താൽക്കാലികമായി താമസിപ്പിച്ചിരുന്നത് റേഡിയോളജി റൂമിലായിരുന്നു. ഇന്ത്യൻ സൈന്യം ആ മുറിക്കു നേരെ നിറുത്താതെ വെടിവെപ്പു നടത്തി എന്ന് ദൃക്സാക്ഷികൾ പറയുന്നു.
- രാത്രി മുഴുവനും ആശുപത്രിയിൽ നിന്നും വെടിയൊച്ച കേൾക്കാമായിരുന്നു.
22 ഒക്ടോബർ 1987
തിരുത്തുക- 8-30 -- ആശുപത്രിയിലെ ഡോക്ടറായിരുന്ന ശിവപതസുന്ദരം, രണ്ടു നേഴ്സുമാരോടൊപ്പം ആശുപത്രിക്കു പുറത്തേക്കു വന്നു. കൈകൾ ഉയർത്തിപ്പിടിച്ച്, ഞങ്ങൾ ഇവിടുത്തെ ജീവനക്കാരാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് അവർ നടന്നിരുന്നത്. ഇവർക്കു നേരെയും വെടിവെപ്പുണ്ടായി, ശിവപതസുന്ദരം കൊല്ലപ്പെട്ടു, രണ്ടു നേഴ്സുമാർക്കു സാരമായ പരുക്കു പറ്റി.
- 11-00 -- ഇന്ത്യൻ സൈനിക ഓഫീസർ ആശുപത്രിയിലേക്കു കടന്നു ചെന്നു, വെടിവെപ്പിനെതുടർന്നു ഒളിച്ചിരുന്ന ജീവനക്കാരോട് കൈകൾ ഉയർത്തിപ്പിടിച്ച് പുറത്തേക്കു വരുവാൻ ആവശ്യപ്പെട്ടു. പിന്നീട് ഇവരെ ആശുപത്രിയിൽ നിന്നും പുറത്തേക്കു മാറ്റി. പിന്നീട് മൃതദേഹങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു.
വിവാദം
തിരുത്തുകനിരാംലബരായ രോഗികളെ കൊലപ്പെടുത്തിയത് തികച്ചും നിഷ്ഠൂരമായ നടപടിയായിരുന്നുവെന്ന് ശ്രീലങ്കൻ സർക്കാരുൾപ്പട്ടെ പ്രസ്താവിച്ചു. ആശുപത്രിയുടെ ഉള്ളിൽ നിന്നും വെടിവെപ്പുണ്ടായതുകൊണ്ടാണ് തങ്ങൾ തിരികെ വെടിവെച്ചതെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം. ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനയായ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ്, പാശ്ചാത്യ നിരീക്ഷകമായ ജോൺ റിച്ചാർഡ്സൺ തുടങ്ങിയവർ ഈ നടപടിയെ അങ്ങേയറ്റം അപലപിക്കുകയുണ്ടായി.[5][6][7]
അവലംബം
തിരുത്തുക- ↑ "Tamil Alienation". countrystudies.us. Archived from the original on 2016-08-23. Retrieved 2016-08-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Looking back at the Indo-Sri Lanka Accord". The Hindu. 2010-07-29. Archived from the original on 2016-08-25. Retrieved 2016-08-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Hoole, Ranjan; Thiranagama, Ranjani (1992). "The Broken Palmyra, the Tamil Crisis in Sri Lanka, An Inside Account". The Sri Lanka Studies Institute: 265–71. ASIN: B000OGS3MW.
{{cite journal}}
: Cite journal requires|journal=
(help) - ↑ Krishna, Sankaran (2005). Postcolonial Insecurities: India, Sri Lanka, and the Question of Nationhood. University of Minnesota Press. pp. 190–2. ISBN 0-8166-3330-4.
- ↑ Richardson, John (2005). Paradise Poisoned: Learning About Conflict, Terrorism and Development from Sri Lanka's Civil Wars. International Centre for Ethnic Studies. p. 546. ISBN 955-580-094-4.
- ↑ De Jong, Joop, ed. (2002). Trauma, War, and Violence: Public Mental Health in Socio-Cultural Context. Springer. p. 213. ISBN 0-306-46709-7.
- ↑ Somasundaram, D (1997). "Abandoning jaffna hospital: Ethical and moral dilemmas". Medicine, Conflict and Survival. 13 (4): 333–47. doi:10.1080/13623699708409357.