ജാപ്പനീസ് ചെന്നായ
വംശനാശം സംഭവിച്ച ഒരു ചെന്നായ ഉപവർഗ്ഗം ആണ് ജാപ്പനീസ് ചെന്നായ , ജപ്പാനിലെ തദ്ദേശീയമായി കാണപ്പെട്ട രണ്ടു ചെന്നായ ഉപവർഗ്ഗങ്ങളിൽ ഒന്നാണ് ഇവ. ഹോൻഷു ചെന്നായ (Honshū) എന്നും ഇവ അറിയപ്പെട്ടിരുന്നു . [4][1][3]ജപ്പാനിലെ ഷിന്ടോ മത പ്രകാരം ഒകാമി ( ചെന്നായക്ക് ജപ്പാനിൽ ഉള്ള വിളി പേര് ) കാമി ആത്മാക്കളുടെ സന്ദേശ വാഹകർ ആണ് . ഇവ കാർഷിക വിളകളെ നശിപ്പിക്കുന്ന മൃഗങ്ങൾ ആയ കാട്ടു പന്നി , മാൻ എന്നിവയിൽ നിന്നും സംരക്ഷണവും നൽകുന്നു എന്നാണ് വിശ്വാസം . ഇവയെ ബന്ധപെടുത്തുന്നത് പർവ്വതങ്ങളിൽ ഉള്ള ആത്മാവായ യാമ നോ കാമിയുമായാണ് .
Japanese wolf | |
---|---|
Taxidermied specimen, at the National Museum of Nature and Science, Tokyo, Japan | |
Extinct (1905)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Trinomial name | |
Canis lupus hodophilax | |
Synonyms | |
|
പേര്
തിരുത്തുകഗ്രേ വുൾഫിന്റെ ഉപവർഗ്ഗമായ പേര് വരുന്നത് രണ്ടു ഗ്രീക്ക് വാക്കുകളിൽ നിന്നാണ് , ഗ്രീക്ക് ഹൊഡോ ( വഴി ) , പഹ്‌യ്‌ലാക്സ് ( സംരക്ഷകൻ ) . ജാപ്പനീസ് നാടോടി കഥകളിൽ ചെന്നായയെ യാത്രകാരെ സംരക്ഷിക്കുകയും പിൻതുണക്കുകയും ചെയ്യുന്ന ജീവികൾ ആയാണ് കാണിക്കുന്നത് .
ശരീര ഘടന
തിരുത്തുകകാനിസ് ലൂപസ് ഹൊഡോ ഫിലസ് എന്ന ജീവ നാമം ഉള്ള ഇവയെ 1839 ൽ ടീമിനക്ക് ആണ് വർഗ്ഗീകരണം നടത്തിയത്. ചെന്നായെക്കാളും കുറിയ കാലുകൾ ആയിരുന്നു ഇവയുടെ ഒരു സവിശേഷത , രോമങ്ങൾ മൃദുവായതും ചെറുതും ആയിരുന്നു. ഏഷ്യയിലും അമേരിക്കയിലെയും മറ്റു ചെന്നായ്ക്കളെ അപേക്ഷിച്ചു വലിപ്പത്തിൽ ചെറുതായിരുന്നു ഇവ. തോളറ്റം ഉള്ള ഉയരം 56–58 സെന്റീ മീറ്റർ മാത്രം ആയിരുന്നു .[5][6]
ആവാസ വ്യവസ്ഥ
തിരുത്തുകജപ്പാനിലെ തദ്ദേശീയ ഇനമായിരുന്നു ഇവ .[7][8] (Canis lupus hodophilax Temminck, 1893)[1][3] ജപ്പാൻ ദീപുകൾ ആയ ഹോൻഷു , ഷിക്കോകൂ , കെയുഷു എന്നിവിടങ്ങളിൽ ആയിരുന്നു ഇവയെ സ്വാഭാവികമായി കണ്ടു വന്നിരുന്നത് . പക്ഷെ ഹൊക്കൈഡോ ദീപിൽ ഇവയെ കണ്ടിരുന്നില്ല , പകരം അവിടെ മറ്റൊരു ഉപവർഗ്ഗം ആയ ഹൊക്കൈഡോ ചെന്നായ ആയിരുന്നു ഉണ്ടായിരുന്നത് . റഷ്യയിലെ യാന നദിയുടെ തീരത്തു നിന്നും കിട്ടിയ ഒരു സ്പെസിമെൻ 28000 വർഷം പഴക്കമുള്ളതും ഇവയോട് പാരമ്പര്യമായി സാമ്യം പുലർത്തുന്നതും ആണെന്ന് കണ്ടെത്തി ഇത് ഇവ വളരെ മുൻ കാലങ്ങളിൽ ഏറെ സ്ഥലങ്ങളിൽ വ്യാപിച്ചിരുന്നതായും കണ്ടെത്താൻ സഹായിച്ചു , ഈ സ്പെസിമെനിലെ ഡി എൻ എ പഠനങ്ങൾ ആണ് ഇതിനു വഴി തെളിച്ചത് . [9]
വംശനാശം
തിരുത്തുകജാപ്പനീസ് ചെന്നായെ വംശനാശം സംഭവിച്ച ജീവികളുടെ കൂട്ടത്തിൽ ആണ് പെടുത്തിയിട്ടുള്ളത് , ഇവയെ അവസാനമായി കണ്ടത് 1905 ൽ ജപ്പാനിലെ നര പരിധിയിൽ ഉള്ള ഹിഗാഷി-യോഷിനോ എന്ന ഗ്രാമത്തിൽ ആണ് . ഇതിനു ശേഷം 1997 വരെ നിരവധി തവണ ഇവയെ പോലെ കുറിയ കാലുള്ള ജീവികളെ കണ്ടതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടെക്കിലും ഇവയൊന്നും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല . ഏറ്റവും അവസാനമായി 2000 ആണ്ടിൽ ഇവയെ കണ്ടു എന്ന വാദം തട്ടിപ്പ് ആണെന്ന് കണ്ടെത്തിയിരുന്നു , ജാപ്പനീസ് ജീവശാസ്ത്രജന്മാരുടെ അഭിപ്രായത്തിൽ ഇവയെല്ലാം തെരുവ് നായകളെ കണ്ടു തെറ്റിദ്ധരിച്ചാണ് ആവാൻ ആണ് സാധ്യത.
വംശനാശം സംഭവിക്കാൻ ഉള്ള പല കാരണങ്ങളും ചൂണ്ടി കാണിക്കപ്പെടുന്നു , പ്രബലമായ വാദങ്ങൾ ഇവയാണ് 1701 ൽ ഇവയെ കൊല്ലാൻ ഉത്തരവ് വന്നതായി രേഖകൾ ഉണ്ട് , 1742 യോടെ വേട്ടക്കാർ വേദി കോപ്പുകൾ കൊണ്ടും വിഷം വെച്ചും ഇവയെ കൊല്ലാൻ തുടങ്ങി . 1736 ൽ വ്യാപകമായി പേ വിഷ ബാധ പടർന്നു പിടിച്ചിരുന്നു , ഇതേ തുടർന്ന് ഇവയെ കൊല്ലാൻ ഉത്തരവ് ഇറങ്ങുകയും ഒരു തലമുറ മുഴുവനായും ഇവയെ കൊല്ലുകയും ചെയ്തത് , ഇവയുടെ ഉന്മൂല നാശത്തിനു കാരണമായി .[10]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ Temminck, C. J. (1839) Over de Kennis en de Verbreiding der Zoogdieren van Japan. Tijidschrift voor Natuurlijke Geschiedenis en Physiologie, pt5, 274-293 - refer page 284
- ↑ 3.0 3.1 3.2 3.3 Smithsonian - Animal Species of the World database. "Canis lupus hodophilax".
- ↑ Funk, H. (2015). "A re-examination of C. J. Temminck's sources for his descriptions of the extinct Japanese wolf". Archives of natural history. 42 (1): 51–65. doi:10.3366/anh.2015.0278. ISSN 0260-9541.
- ↑ Ishiguro, Naotaka; Inoshima, Yasuo; Shigehara, Nobuo; Ichikawa, Hideo; Kato, Masaru (2010). "Osteological and Genetic Analysis of the Extinct Ezo Wolf (Canis Lupus Hattai) from Hokkaido Island, Japan". Zoological Science. 27 (4): 320–4. doi:10.2108/zsj.27.320. PMID 20377350.
- ↑ Ishiguro, Naotaka (2011). "Phylogenetic analysis of extinct wolves in japan" (PDF). Gifu University, Japan. p. 11. in Japanese, measurements in English
- ↑ "Canis lupus hodophilax (Japanese wolf)". NCBI.NLM.NIH.gov. National Center for Biotechnology Information, U.S. National Institutes of Health.
- ↑ Walker 2008, p. 42.
- ↑ Lee, E. (2015). "Ancient DNA analysis of the oldest canid species from the Siberian Arctic and genetic contribution to the domestic dog". PLoS ONE. 10 (5): e0125759. doi:10.1371/journal.pone.0125759. PMC 4446326. PMID 26018528.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Knight, John (1997). "On the Extinction of the Japanese Wolf". Asian Folklore Studies. 56 (1). Nanzan University: 129–159. doi:10.2307/1178791. Retrieved January 24, 2014. Stable URL: http://www.jstor.org/stable/1178791
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Walker, Brett (2008), The Lost Wolves of Japan, University of Washington Press, Seattle, ISBN 9780295988146
- Knight, John (2006), Waiting for Wolves in Japan: An Anthropological Study of People-Wildlife Relations, University of Hawaii Press, ISBN 0824830962