പനിനീർ ചാമ്പ

(ജാംബ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. ചാമ്പ (വിവക്ഷകൾ)

മൈർട്ടേസിയൈ സസ്യകുടുംബത്തിൽപെട്ട ഒരു മരമാണ് പനിനീർച്ചാമ്പ (Syzygium jambos). 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്.[1]

പനിനീർ ചാമ്പ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. jambos
Binomial name
Syzygium jambos
L. Alston

പേരിനു പിന്നിൽ തിരുത്തുക

സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു.

ചരിത്രം തിരുത്തുക

ചാമ്പയുടെ ജന്മദേശം ഇന്ത്യയാണെന്ന് വിശ്വസിക്കുന്നു. ഹൊർത്തൂസ്‌ മലബാറിക്കുസ്‌ ചാമ്പയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

രൂപവിവരണം തിരുത്തുക

ഇതിൻറെ ഇലകൾ നീണ്ടു രണ്ടറ്റവും കൂർത്തിരിക്കും. പൂക്കൾ അനവധി കേസരങ്ങളോടെ വിരിഞ്ഞു നിൽക്കും. കായ്കൾക്ക് പച്ചകലർന്ന ഇളം മഞ്ഞനിറവും ഉരുണ്ടതുമായിരിക്കും. മാംസള ഭാഗത്തിനുള്ളിലായി ഒരു വലിയ വിത്ത് ഉണ്ടായിരിക്കും. നട്ടു നാലാം വർഷം മുതൽ ഇവയിൽ നിന്നും വിളവെടുപ്പ് സാധ്യമാണ്.[2]

ഉപയോഗഗുണങ്ങൾ തിരുത്തുക

ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു.[3]

ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.hort.purdue.edu/newcrop/morton/rose_apple.html
  2. http://www.cabi.org/isc/datasheet/52443
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-22. Retrieved 2017-02-28.

കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പനിനീർ_ചാമ്പ&oldid=3685012" എന്ന താളിൽനിന്ന് ശേഖരിച്ചത്