ജയ നൗഷാദ്
മലയാളനാടകവേദിയിലെ ഒരു അഭിനേത്രിയാണ് ജയ നൗഷാദ്.
ജീവിതരേഖ
തിരുത്തുകകോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ചന്ദ്രൻനായരുടേയും പത്മാവതിയമ്മയുടേയും മകളായി ജനിച്ചു. [1] ഉണ്ണികുളം യു.പി. സ്‌കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിച്ച് സബ്ജില്ലാ കലോൽസവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. എട്ടാം ക്ലാസിൽ വച്ച് ആദ്യമായി അമേച്വർ നാടകത്തിൽ അഭിനയിച്ചു.
16-ആം വയസ്സിൽ അഭിനയം നിർത്തി ഏഴു വർഷത്തോളം കഥാപ്രസംഗം അവതരിപ്പിച്ചു കഴിഞ്ഞു. ചേളന്നൂർ എസ് എൻ കോളേജിൽ ഡിഗ്രി അഭ്യസിച്ചു. ഇരുപത്തിമൂന്നാം വയസ്സിൽ നാടകരംഗത്ത് തിരികെയത്തി. പൂക്കാട് കലാലയത്തിന്റെ 'പൂന്താനപർവ്വം ' എന്ന നാടകത്തിൽ ഉമാ അന്തർജ്ജനത്തിന്റെ വേഷം അവതരിപ്പിച്ചു. ഈ നാടകം 250-ഓളം വേദികളിൽ അരങ്ങേറിയിരുന്നു.
നാടകനടനായ നൗഷാദാണ് ജയയുടെ ഭർത്താവ്. രണ്ട് പെണ്മക്കൾ: സ്വാതി, നിള.
നാടകങ്ങൾ
തിരുത്തുക- പൂന്താനപർവ്വം
- നെല്ല്
- ദേവവ്രതൻ
- കാലം തുള്ളൽ
- തച്ചോളി ഒതേനൻ
പുരസ്കാരം
തിരുത്തുക2010-ല പ്രൊഫഷണൽ നാടകമത്സരത്തിൽ നെല്ലിലെ അഭിനയത്തിന് കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.[1]