ജയ് ബഹാദുർ
കനേഡിയൻ സ്വദേശിയായ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ജയ് ബഹാദുർ (Jay Bahadur). സൊമാലിയൻ കടൽകൊള്ളക്കാരുടെ ജീവിതത്തെക്കുറിച്ച് ദി ന്യൂയോർക്ക് ടൈംസ്, ദി ഫിനാൻഷ്യൽ പോസ്റ്റ്, ദി ഗ്ലോബ് ആൻഡ് മെയിൽ, ദി ടൈംസ് ഓഫ് ലണ്ടൻ എന്നിവയിലെ ലേഖനങ്ങൾ വഴി പ്രശസ്തനാണ്[1]. ഈ റിപ്പോർട്ടിങ്ങിനായി സൊമാലിയയിലെ കടൽക്കൊള്ളക്കാരുടെ ജീവിതം അടുത്തു നിന്നു അറിയാൻ ശ്രമിക്കുകയും അത് ക്രോഡീകരിച്ച് "ദി പൈറേറ്റ്സ് ഓഫ് സൊമാലിയ: ഇൻസൈഡ് ദയർ ഹിഡൻ വേൾഡ്" എന്ന പേരിൽ പുസ്തകമാക്കി പുറത്തിറങ്ങുകയും അതിനെ അടിസ്ഥാനമാക്കി അൽ പച്ചീനോ, ഇവാൻ പീറ്റേർസ് എന്നിവർ അഭിനയിച്ച് ദ പൈറേറ്റ്സ് ഓഫ് സൊമാലിയ എന്ന പേരിൽ 2017-ൽ ചലച്ചിത്രം പുറത്തിറങ്ങുകയും ചെയ്തു[2].
ജയ് ബഹാദുർ | |
---|---|
ജനനം | January 1984 |
ദേശീയത | കനേഡിയൻ |
വിദ്യാഭ്യാസം | യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ |
തൊഴിൽ | പത്രപ്രവർത്തകൻ, എഴുത്തുകാരൻ |
Notable credit(s) | The Pirates of Somalia: Inside Their Hidden World (2011) |
വെബ്സൈറ്റ് | http://www.jaybahadur.com |
അവലംബം
തിരുത്തുക- ↑ നാഷണൽ പബ്ലിക് റേഡിയോയിൽ നിന്നും 12-01-2018-ൽ ശേഖരിച്ചത്.
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേയ്സിൽ നിന്നും 12-01-2018-ൽ ശേഖരിച്ചത്.