ജയന്തി കുമരേഷ്

ഇന്ത്യൻ സംഗീതജ്ഞ

കർണ്ണാടകസംഗീതരംഗത്തെ പ്രമുഖയായ ഒരു വീണവാദകയാണ് ജയന്തി കുമരേഷ്. ഇവർ തമിഴ്നാട്ടിലെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. മാതാവായ ലാൽഗുഡി ജയലക്ഷ്മിയാണ് സരസ്വതി വീണയിൽ ജയന്തിയ്ക്കു ബാലപാഠങ്ങൾ പകർന്നു നൽകിയത്. ഭാരതത്തിലെ പ്രമുഖ സംഗീതജ്ഞരോടൊപ്പം വീണയിൽ കച്ചേരികൾ നടത്തിയിട്ടുള്ള ജയന്തി വിദേശത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഗണേഷ്-കുമരേഷ് വയലിൻ ദ്വയത്തിലെ ഇളയവനായ കുമരേഷ് ആണ് ജയന്തിയുടെ ഭർത്താവ്.

Dr. ജയന്തി കുമരേഷ്
Dr. Jayanthi Kumaresh in a concert
Dr. Jayanthi Kumaresh in a concert
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംBengaluru, India
വിഭാഗങ്ങൾCarnatic Music
തൊഴിൽ(കൾ)Vainika, Composer
ഉപകരണ(ങ്ങൾ)Saraswati Veena
വെബ്സൈറ്റ്jayanthikumaresh.com

ബഹുമതികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജയന്തി_കുമരേഷ്&oldid=3542679" എന്ന താളിൽനിന്ന് ശേഖരിച്ചത്