ജയക്‌വാഡി ഡാം
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ പൈതൻ താലൂക്കിലെ ജയക്‌വാഡി ഗ്രാമത്തിന്റെ സ്ഥാനത്ത് ഗോദാവരി നദിയിൽ സ്ഥിതിചെയ്യുന്ന മണ്ണു കൊണ്ട് നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ആണ് ജയക്‌വാഡി അണക്കെട്ട്. ഇംഗ്ലീഷ്:Jayakwadi dam ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നാണ് ഹർഷ് പദ്ധതി. ഇത് ഒരു വിവിധോദ്ദേശ്യ പദ്ധതിയാണ്. വരൾച്ചബാധിതരായ മറാത്ത്വാഡ മേഖലയിലെ കാർഷിക ഭൂമിക്ക് ജലസേചനം നൽകാനാണ് ഈ ജലം പ്രധാനമായും ഉപയോഗിക്കുന്നത്. അടുത്തുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഔറംഗബാദ്, ജൽന ജില്ലകളിലെ മുനിസിപ്പാലിറ്റികളിലേക്കും വ്യാവസായിക മേഖലകളിലേക്കും കുടിവെള്ളത്തിനും വ്യാവസായിക ഉപയോഗത്തിനും വെള്ളം നൽകുന്നു. അണക്കെട്ടിന്റെ ചുറ്റുമുള്ള സ്ഥലത്ത് ഒരു പൂന്തോട്ടവും പക്ഷിസങ്കേതവുമുണ്ട്.
Jayakwadi Dam | |
---|---|
ഔദ്യോഗിക നാമം | Jayakwadi-I D02995 |
സ്ഥലം | Jayakwadi, Maharashtra India |
നിർദ്ദേശാങ്കം | 19°29′8.7″N 75°22′12″E / 19.485750°N 75.37000°E |
നിർമ്മാണം ആരംഭിച്ചത് | 1965 |
നിർമ്മാണം പൂർത്തിയായത് | 1976[1] |
നിർമ്മാണച്ചിലവ് | 4,700 cr [2] |
ഉടമസ്ഥത | Government of Maharashtra |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Earthen dam |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Godavari River |
ഉയരം | 41.30 മീ (135 അടി) |
നീളം | 9,998 മീ (32,802 അടി) |
റിസർവോയർ | |
Creates | Nath Sagar Jalashay |
ആകെ സംഭരണശേഷി | 2.909 കി.m3 (1.027×1011 cu ft) |
Catchment area | 21,750 കി.m2 (8,398 ച മൈ) |
പ്രതലം വിസ്തീർണ്ണം | 350 കി.m2 (135 ച മൈ) |
Power station | |
Installed capacity | 12 MW |
റഫറൻസുകൾ
തിരുത്തുക- ↑ "Jayakwadi-I D02995". Retrieved 1 March 2016.
- ↑ "Jaikwadi Dam and Its Nath Sagar Reservoir". authorstream.com. Archived from the original on 2020-02-10. Retrieved 13 September 2013.