ജമ്മു കശ്മീർ പുനഃസംഘടന ബിൽ, 2019
ജമ്മു-കശ്മീരിനെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഉൾപ്പെടുന്നതാണ് ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2019. ആഭ്യന്തരമന്ത്രിയായ അമിത് ഷാ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയയായ രാജ്യസഭയിൽ 2019 ഓഗസ്റ്റ് 5 ന് ബിൽ അവതരിപ്പിച്ച് പാസാക്കി. [1] രാജ്യസഭാംഗങ്ങളിൽ 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. [2] ഇതോടോപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയുന്ന പ്രമേയവും രാജ്യസഭ പാസായി. ബിൽ 2019 ഓഗസ്റ്റ് 6 ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. [3] ബില്ലിന് അനുകൂലമായി ലഭിച്ചത് 367 വോട്ടാണ്. 67 പേർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. അതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം ലോക്സഭയിൽ പാസായി. ഒരംഗം വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
Parliament of India | |
---|---|
നിയമം നിർമിച്ചത് | Rajya Sabha |
തീയതി | 5 August 2019 |
നിയമമാക്കിയത് | Lok Sabha |
Date enacted | 6 August 2019 |
നിയമനിർമ്മാണ ചരിത്രം | |
ബിൽ പ്രസിദ്ധീകരിച്ച തിയതി | 5 August 2019 |
അവതരിപ്പിച്ചത് | Amit Shah |
നിലവിലെ സ്ഥിതി: Unknown |
വ്യവസ്ഥകൾ
തിരുത്തുകജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനാണ് ബില്ലിലെ തീരുമാനം. [4] [5] കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവിൽ രാഷ്ട്രപതി ഓഗസ്റ്റ് 6 ന് ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. [6]
ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:- [7]
- ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങൾ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രത്യേക പദവിയില്ല.
- ജമ്മു-കശ്മീർ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരിൽ നിയമസഭ ഉണ്ടായിരിക്കും.
- ലഡാക്ക് ഇനി കശ്മീരിൻറെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കിൽ നിയമസഭ ഉണ്ടായിരിക്കില്ല.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.prsindia.org/billtrack/jammu-and-kashmir-reorganisation-bill-2019
- ↑ https://www.livemint.com/news/india/rajya-sabha-passes-jammu-and-kashmir-reorganisation-bill-scraps-articles-370-35a-1565011796209.html
- ↑ https://www.livemint.com/news/india/parliament-approves-bill-for-bifurcation-of-j-k-into-two-union-territories-1565067616715.html
- ↑ https://malayalam.news18.com/news/kerala/evening-digest-top-news-of-6th-august-2019-ar-147065.html
- ↑ https://www.moneycontrol.com/news/india/lok-sabha-to-take-up-jammu-and-kashmir-reorganisation-bill-today-how-numbers-will-ensure-a-smooth-sail-4294261.html
- ↑ https://economictimes.indiatimes.com/news/et-explains/jammu-and-kashmir-reorganisation-bill-what-it-means-for-the-two-new-union-territories/articleshow/70545729.cms
- ↑ https://www.thehindu.com/news/resources/article28823852.ece/Binary/FullTextofJ&KReorganisationBill.pdf