ജമ്പനും തുമ്പനും
പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വേണു ബാലരമയിൽ വരയ്ക്കുന്ന ഒരു ചിത്രകഥാപരമ്പരയാണ് ജമ്പനും തുമ്പനും. ജമ്പൻ എന്ന് പേരുള്ള കുറ്റാന്വേഷകനും അയാളുടെ കൊതിയനായ തുമ്പൻ എന്ന പട്ടിയും ആണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. [1]
കഥാപാത്രങ്ങൾ
തിരുത്തുകജമ്പൻ
തിരുത്തുകജമ്പൻ എന്ന കുറ്റാന്വേഷകൻ ഈ ചിത്രകഥയിലെ പ്രധാന കഥാപാത്രമാണ്. ജമ്പൻ എന്ന പേരിന് കാരണം അയാൾ ഇടക്കെല്ലാം ചാടുവാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. "യീഹാ" എന്ന് അലറിക്കൊണ്ടാണ് ജമ്പൻ ചാടാറ്. ചിത്രകഥയിൽ അബദ്ധത്തിൽ കേസ് തെളിയിക്കുന്ന ഒരു വിഡ്ഢിയായി ആണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളിലാണ് സഞ്ചാരം
തുമ്പൻ
തിരുത്തുകതുമ്പൻ എന്ന നായ ഈ ചിത്രകഥയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. കേസിന്റെ തുമ്പ് എപ്പോഴും കണ്ടെത്തുന്നത് ഈ നായ ആയതിനാലാണ് നായക്ക് തുമ്പൻ എന്ന പേരുള്ളത്. തുമ്പൻ ഒരു ഭക്ഷണപ്രിയനാണ്.
ഇൻസ്പെക്ടർ ചെന്നിനായകം
തിരുത്തുകജമ്പന്റെ സഹായമന്വേഷിച്ച് എപ്പോഴും എത്തുന്ന പോലീസുദ്യോഗസ്ഥൻ.
അവലംബം
തിരുത്തുക- ↑ ബാലരമ