ജബൽ അൽ നൂർ (അറബി: جَبَل ٱلنُّوْر 'ഇംഗ്ലീഷ്: Jabal al-Nour)സൗദി അറേബ്യയിൽ ഹിജാസി പ്രദേശത്ത് മക്കയ്ക്ക് സമീപമുള്ള ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ്. [1] ഇസ്ലാമിക ചരിത്ര പ്രാധാന്യമുള്ള ഹിറാ ഗുഹ നിലകൊള്ളുന്നത് ഈ പർവ്വതത്തിലാണ്.പ്രവാചകൻ മുഹമ്മദ് നബി ധ്യാനിക്കാൻ തിരഞ്ഞെടുത്ത ഗുഹയാണ് അത്. ഖുർആനിന്റെ ആദ്യ അവതരണം നടന്നത് ഈ ഗുഹയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. [2] മക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പർവതത്തിന് 640 മീറ്റർ (2,100 അടി) ഉയരമാണ് ഉള്ളത്. 1750 പടികളുണ്ട്.

ജബൽ അൽ നൂർ
മക്കയ്ക്ക് സമീപമുള്ള ജബൽ അൽ നൂർ
ഉയരം കൂടിയ പർവതം
Elevation642 മീ (2,106 അടി)
Coordinates21°27′29″N 39°51′41″E / 21.45806°N 39.86139°E / 21.45806; 39.86139
മറ്റ് പേരുകൾ
Native nameجَبَل ٱلنُّوْر  (Arabic)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സൗദി അറേബ്യയിലെ ജബൽ അൽ നൂറിന്റെ സ്ഥാനം
സൗദി അറേബ്യയിലെ ജബൽ അൽ നൂറിന്റെ സ്ഥാനം
ജബൽ അൽ നൂർ
സൗദി അറേബ്യയിൽ ജബൽ അൽ നൂറിന്റെ സ്ഥാനം
സ്ഥാനംമക്ക, ഹിജാസ്, സൗദി അറേബ്യ

പദോൽപ്പത്തി

തിരുത്തുക

ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ്‌ നബി(സ) ക്ക് ജിബ്രീൽ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം കൈ മാറിയത്. വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ 'ഇഖ്റഅ്' എന്നാണ് അവിടെ വച്ച് ആദ്യമായി നൽകിയ സന്ദേശം. ഈ വായിക്കുക എന്ന സന്ദേശമാണ് ജബൽ നൂർ (പ്രകാശം പരത്തുന്ന പർവതം) എന്ന പേര് ഈ പർവതത്തിനു വരാൻ കാരണം.[3] ഖുർആൻ ആദ്യ അവതരണം നടന്ന തീയതി എ.ഡി 610 ഓഗസ്റ്റ് 10 രാത്രി അല്ലെങ്കിൽ റമദാൻ 21 തിങ്കളാഴ്ച രാത്രി . അന്ന് മുഹമ്മദ് നബിക്ക് പ്രായം 40 ചാന്ദ്ര വർഷങ്ങളും 6 മാസവും 12 ദിവസവും പ്രായം, അതായത് 39 സൗരവർഷങ്ങൾ, 3 മാസങ്ങളും 22 ദിവസവും.[4]

  1. "Jabal al-Nour (The Mountain Of Light) and Ghar Hira (Cave of Hira)". 16 September 2015.
  2. "In the Cave of Hira'". Witness-Pioneer. Archived from the original on 2008-02-15. Retrieved 2018-04-11.
  3. Weir, T.H.; Watt, W. Montgomery. "Ḥirāʾ". In Bearman, P.; Bianquis, Th.; Bosworth, C.E.; van Donzel, E.; Heinrichs, W.P. (eds.). Encyclopaedia of Islam (2nd ed.). Brill Online. Retrieved 7 October 2013.
  4. Mubārakpūrī, Ṣafī R. (1998). When the Moon Split (A Biography of the Prophet Muhammad). Riyadh: Darussalam. p. 32.
"https://ml.wikipedia.org/w/index.php?title=ജബൽ_അൽ_നൂർ_(പർവ്വതം)&oldid=3563627" എന്ന താളിൽനിന്ന് ശേഖരിച്ചത്