ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്ന്

[[Category:Infobox drug articles with contradicting parameter input |]]

ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്ന്
Japanese encephalitis vaccine Encevac
Vaccine description
TargetJapanese encephalitis
Vaccine typeInactivated
Clinical data
MedlinePlusa607019
ATC code
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

ജപ്പാൻ മസ്തിഷ്കജ്വരം എന്ന വൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധമരുന്നാണ് ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്ന് (Japanese encephalitis vaccine).[1] ഇത്തരം പ്രതിരോധ മരുന്നുകൾ 90%ത്തിൽ കൂടുതൽ ഫലപ്രദമാണ്. എത്രകാലത്തോളം ഈ പ്രതിരോധകുത്തിവെപ്പു വഴി ലഭിക്കുന്ന പരിരക്ഷ നീണ്ടുനിൽക്കും എന്നതിന് കൃത്യമായ അറിവുകളൊന്നുമില്ല, പക്ഷെ കാലം കഴിയുംതോറും ഇതിന്റെ ഫലപ്രാപ്തി കുറഞ്ഞുവരും. പേശിയിലോ, തൊലിക്കു താഴെയോ ആണ് ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധകുത്തിവെപ്പു നൽകുന്നത്.[1]

ഈ രോഗം സ്ഥിരമായുള്ള രാജ്യങ്ങളിൽ പതിവ് പ്രതിരോധമരുന്നുകളുടെ കൂടെ ജപ്പാൻ മസ്തിഷ്ക ജ്വരപ്രതിരോധമരുന്ന് നൽകണമെന്നതാണ് ശുപാർശ.   വാക്സിൻ പതിപ്പു് അനുസരിച്ച് ഒന്നോ രണ്ടോ ഡോസുകൾ കൊടുത്തിരിക്കണം. എയ്‌ഡ്‌സ്‌ ബാധിതർക്കും ഗർഭിണികൾക്കും നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിച്ചു നിർമ്മിക്കുന്ന ഇനാക്ടീവ് വാക്സിനുകൾ മാത്രമേ ഉപയോഗിക്കാവു. രോഗം സാധാരണയായി കാണപ്പെടുന്ന പ്രദേശങ്ങളിൽ ചെലവഴിക്കാൻ ആസൂത്രണം ചെയ്യുന്ന സഞ്ചാരികൾക്കും രോഗപ്രതിരോധമരുന്ന് എടുത്തിരിക്കണമെന്ന ശുപാർശ ചെയ്യുന്നു.[1] വിദേശങ്ങളിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്ക് മൺസൂൺകാലത്ത് യാത്രചെയ്യുന്നവർക്ക് ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്ന് നൽകിവരുന്നുണ്ട്.

പൊതുവെ ഈ വാക്സിനുകൾ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ഭാഗങ്ങളിൽ ചുവപ്പോ, വേദനയോ ഉണ്ടായേക്കാം. . 2015 ലെ കണക്കുകൾ പ്രകാരം 15 തരത്തിലുള്ള വാക്സിനുകൾ ലഭ്യമാണ്. ഇതിൽ നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിച്ചു നിർമ്മിക്കുന്ന വാക്സിനുകൾ, ദുർബലമാക്കിയ വൈറസുകളെ ഉപയോഗിച്ചു നിർമ്മിക്കുന്ന വാക്സിനുകൾ, ഡി.എൻ.എ. സംയോജന വാക്സിനുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.[1]

1930കളിലാണ് ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്നുകൾ ലഭ്യമായിതുടങ്ങിയത്.[2] ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന, ഒരു പ്രാഥമിക ആരോഗ്യ വ്യവസ്ഥക്ക് ആവശ്യമായ പ്രധാ‍നപ്പെട്ട മരുന്നുകളിലൊന്നാണിത്.[3] അമേരിക്കൻ ഐക്യനാടുകളിൽ ഒരു കോഴ്സ് പ്രതിരോധമരുന്നിന്റെ വില 100 യു. എസ് ഡോളറിനും നും 200 യു. എസ് ഡോളറിനുമിടയിലാണ്. .[4]

ഫലക്ഷമത

തിരുത്തുക

JE-VAX എന്ന നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിച്ചു നിർമ്മിക്കുന്ന ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്നുപയോഗിച്ചു നടത്തിയ അസുഖ നിയന്ത്രണ ശ്രമപഠനങ്ങൾ 2 ഡോസ് ഒരു വർഷത്തേയ്ക്ക് കാര്യമായ സംരക്ഷണം നൽകുന്നതായി കാണിച്ചു.[5]

ചരിത്രം

തിരുത്തുക

1930കളിലാണ് ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്നുകൾ ലഭ്യമായിതുടങ്ങിയത്. അന്ന് ലഭ്യമായ പ്രതിരോധമരുന്നുകളിലൊന്നായിരുന്നു JE-VAX,  ഈ മരുന്ന്  BIKEN  എന്ന  കമ്പനിയാണ്  നിർമിച്ചിരുന്നത്. 2015 ൽ ഉൽപാദനം നിർത്തലാക്കുന്നതു വരെ Sanofi Pasteur എന്ന മൾട്ടിനീഷണൽ കമ്പനികളുടെ വാക്സിൻ വിഭാഗം അത് വിപണിയെത്തിക്കുകയും ചെയ്തിരുന്നു. മറ്റൊരു നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിച്ചു നിർമ്മിക്കുന്നവാക്സിനായ The Beijing-3 strain 1968 മുതൽ 2005 വരെ മസ്തിഷ്ക ജ്വര പ്രതിരോധമരുന്നായി ചൈനയിലെ ജനങ്ങൾക്ക് നൽകിപോന്നിരുന്നു.[6]

SA14-14-2, IC51, ChimeriVax-JE എന്നീ 3 രണ്ടാം തലമുറ മസ്തിഷ്ക ജ്വര പ്രതിരോധമരുന്നുകൾ  പിന്നീട്  വിപണികളിലെത്തി. ജീവനുള്ളതും എന്നാൽ ദുർബലപ്പെടുത്തിയതുമായ വൈറസ്സുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകൾ 1988 ൽ ചൈനയിൽ ഉണ്ടാക്കിതുടങ്ങി. ബദൽ വാക്സിനുകളെ അപേക്ഷിച്ച് വളരെ വിലകുറഞ്ഞ ഇത്, ചൈനയിൽ ഓരോ വർഷവും 20 ദശലക്ഷം  കുട്ടികൾക്ക് നൽകി വരുന്നു.[5]

2009 ൽ IC51 എന്ന നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിച്ചു നിർമ്മിക്കുന്നവാക്സിൻ അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവടങ്ങളിൽ ഉപയോഗിക്കാൻ അനുമതികിട്ടിയിരുന്നു..[6] ChimeriVax-JE (IMOJEV എന്ന് അടയാളപ്പെടുത്തിയ) എന്ന ജീവനുള്ള പോളിയോ വൈറസുകളെ ശക്തി കുറച്ച് ഉപയോഗിക്കുന്ന മഞ്ഞപ്പനി-ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്ന് ഉപയോഗിക്കുന്നതിനായി 2010ൽ ഓസ്ട്രേലിയയിലും 2012 ഡിസംബർ ൽ തായ്ലാന്റിലും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു.

കർണാടകയിലെ കോളാർ ജില്ലയിൽ നിന്നും ശേഖരിച്ച വൈറസിനെ ഉപയോഗിച്ച് 2013 ൽ ഭാരത് ബയോടെക് ഇന്റർനാഷണൽ  എന്ന ഒരു ഇന്ത്യൻ കമ്പനി ഒരു വാക്സിൻ വികസിപ്പിച്ചെയുത്തു. പരീക്ഷണ ഘട്ടം III ന്റ ഫലം   ഇന്ത്യാ ഗവണ്മെന്റിന്റെ ഡ്രഗ് അധികൃതർക്ക് സമർപ്പിക്കുകയും വിപണന അനുമതി നേടുകയും ചെയ്തു..[7][8]

  1. 1.0 1.1 1.2 1.3 "Japanese Encephalitis Vaccines: WHO position paper – February 2015."
  2. Paulke-Korinek, M; Kollaritsch, H (2008).
  3. "19th WHO Model List of Essential Medicines (April 2015)" (PDF).
  4. Hamilton, Richart (2015).
  5. 5.0 5.1 Schiøler KL, Samuel M, Wai KL (2007).
  6. 6.0 6.1 Halstead SB, Thomas SJ (April 2010).
  7. JE, Vaccine for (17 December 2012).
  8. Japanese Encephalitis, Vaccine (13 September 2012).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക