ജനനി ജുമർ
ജാർഖണ്ഡിലെ ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലെ നാഗ്പുരി ശൈലിയിൽ ഉള്ള ഒരു നാടോടി നൃത്തമാണ് ജനനി ജുമർ (Janani Jhumar). ഇത് സ്ത്രീ കേന്ദ്രീകൃത നൃത്തം ആണ് . മന്ദർ, ധോൾ, ബൻസി തുടങ്ങിയ ഉപകരണങ്ങളുടെ സംഗീതം ഈ നൃത്തത്തിന്റെ ഒപ്പം ഉപയോഗിക്കുന്നു. [1] സ്ത്രീകൾ പരസ്പരം കൈപിടിച്ച് ഒരു രേഖാരേഖ രൂപപ്പെടുത്തുകയും ഒപ്പം വൃത്താകൃതിയിൽ നൃത്തം ചെയ്യുകയും ചെയ്യുന്നു. ഈ നൃത്ത രൂപത്തിലെ നൃത്തചലനങ്ങൾക്ക് സ്ത്രീഭംഗിയുണ്ട്. സ്ത്രീകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുമ്പോൾ പുരുഷന്മാർ സംഗീതോപകരണങ്ങൾ വായിക്കുന്നു. കരം, ജിതിയ എന്നീ ഉത്സവങ്ങളിലാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. [2] [3]
മുറ്റത്ത് നടത്തുമ്പോൾ ഈ നൃത്തത്തെ അംഗനൈ എന്നും വിളിക്കുന്നു. [4] സന്ദർഭവും നൃത്ത ശൈലിയും അനുസരിച്ച്, അംഗ്നൈയെ ചന്ദന്തരി, പഹിൽസഞ്ജ, അദ്രതിയ, ഭിൻസാരിയ, ഉദവോവ, തദൗവ, ലഹസുവ, ഖേംത, ദൈദ്ധര, രാസ്ക്രീഡ എന്നിങ്ങനെ പല തരങ്ങളായി ഈ നൃത്തത്തെ തരം തിരിച്ചിരിക്കുന്നു. പ്രദേശമനുസരിച്ച്, പുർബഹ, പച്ചിമഹ, ഉത്തരാഹ, ദക്ഷിണഹ, സോൻപുരിയ, നാഗ്പുരിയ, ജഷ്പുരിയ, ഗംഗ്പുരിയ, ഹെന്ത്ഘട്ടിയ, അസമിയ എന്നിങ്ങനെയും ഈ നൃത്ത രൂപത്തെ തരം തിരിച്ചിരിക്കുന്നു. [5] ആഷാഢ മാസത്തിൽ (ജൂൺ-ജൂലൈ) ആരംഭിക്കുന്ന നൃത്തങ്ങൾ കാർത്തിക മാസം (ഒക്ടോബർ-നവംബർ) വരെ തുടരും. തുടർന്ന് വിവാഹ സീസൺ ആരംഭിക്കും. പിന്നീട് ഡോംകാച്ച് നൃത്തത്തിന്റെ സീസൺ ആരംഭിക്കുന്നു. [6]
റഫറൻസുകൾ
തിരുത്തുക- ↑ "Jharkhand: Culture". jagranjosh. 31 July 2013. Retrieved 27 September 2022.
- ↑ "Janani Jhumar Dance of Jharkhand". uchitya. Retrieved 27 September 2022.
- ↑ "जनानी झूमर". Jharkhandculture. Retrieved 27 September 2022.
- ↑ Vaividhya Jharkhand Samanya Gyan for JPSC, JSSC & other Competitive Exams. Disha Experts. 4 September 2020. p. 104. ISBN 978-9389645194. Retrieved 27 September 2022.
- ↑ Ranjan, Manish (2021). Jharkhand Samanya Gyan (in Hindi). p. 168. ISBN 9789351867982.
{{cite book}}
: CS1 maint: unrecognized language (link) - ↑ Manish Ranjan (2022). Jharkhand General Knowledge 2022. Prabhat Prakashan. p. 4.10. ISBN 978-9354883002.