സി.പി.ഐ.(എം.എൽ.)-ന്റെ രാഷ്ട്രീയനിലപാടുകളിൽ നിന്നു പ്രവർത്തിച്ചിരുന്ന സാംസ്കാരിക സംഘടനയാണ്‌ ജനകീയ സാംസ്കാരികവേദി . അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സംഘടന പാർട്ടിക്കകത്ത് നടന്ന ആശയസമരത്തിന്റെ പശ്ചാത്തലത്തിൽ തകർന്നു.

രൂപവത്കരണം തിരുത്തുക

1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് ഇന്ത്യൻ ജനാധിപത്യം ആശയപ്രചരണത്തിനുള്ള അവസരം നല്കുന്ന ഉദാരജനാധിപത്യമാണ് എന്ന് സി.പി.ഐ. (എം.എൽ.) തിരിച്ചറിഞ്ഞത്. ഈ സാദ്ധ്യത ഉപയോഗപ്പെടുത്തി ആശയസമരത്തിന് വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനകീയ സാംസ്കാരികവേദി രൂപവത്കരിച്ചത്. വയനാട് സാംസ്കാരികവേദി രൂപവത്കരിക്കുകയും പിന്നീട് സംസ്ഥാനതല സംഘടന രൂപവത്കരിക്കുകയുമാണ് ചെയ്തത്. രഹസ്യസ്വഭാവമുള്ള വിപ്ലവപാർട്ടിയിൽ നിന്നും സ്വതന്ത്രമായ ഘടനയായിരുന്നു സാംസ്കാരികവേദിക്കുണ്ടായിരുന്നത്.

"https://ml.wikipedia.org/w/index.php?title=ജനകീയ_സാംസ്കാരികവേദി&oldid=1907470" എന്ന താളിൽനിന്ന് ശേഖരിച്ചത്