ജനകീയാസൂത്രണം

കേരളത്തിലെ ഒരു വികസന പദ്ധതി
(ജനകീയാസൂത്രണ പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.

"ജനകീയാസൂത്രണ പദ്ധതിയുടെ ചിഹ്നം"

സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിൽ 8 പഞ്ചവൽസര പദ്ധതികൾ പൂർത്തിയായിട്ടും വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌ വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്പനത്തിനു് ജനകീയാസൂത്രണ പ്രസ്ഥാനം എന്ന പേരിൽ 9-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമായത്. 1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്[1]. ഇ. എം. എസിന്റെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഐ.എസ്. ഗുലാത്തിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികൾ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂർണ്ണജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണതിന്റെ ലക്ഷ്യം. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിൽ 2009-10ലെ ഭാരത സർകാരിന്റെ അവാർഡ് കേരളത്തിനു ലഭിച്ചു. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശെരിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കു സഹായകരമായി[2].

പ്രധാന ലക്ഷ്യങ്ങൾ

തിരുത്തുക
  • ത്രിതല പഞ്ചായത്തുകളെ യഥാർഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സർക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുക.
  • നാൾക്കുനാൾ വർദ്ധിച്ചു വന്നിരുന്ന അധികാര കേന്ദ്രീകരണത്തിന് പകരം അധികാര വികേന്ദ്രീകരണത്തിന് തുടക്കം കുറിക്കുക.
  1. വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998(എം.പി പരമേശ്വരൻ,കേരള ശാസ്ത്ര സാഹിത്യ പരിഷത്)
  2. http://books.google.co.in/books?id=x6v6F2a3Gs0C&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false


"https://ml.wikipedia.org/w/index.php?title=ജനകീയാസൂത്രണം&oldid=3495697" എന്ന താളിൽനിന്ന് ശേഖരിച്ചത്