വാരാണസിയിലെ ഒരു നേപ്പാളി ധർമ്മശാലയാണ് ജഗദംബ നേപ്പാളി ധർമ്മശാല (Nepali: जगदम्बा नेपाली धर्मशाला). ലെഫ്റ്റനന്റ് ജനറൽ മദൻ ഷംഷേർ ജംഗ് ബഹാദൂർ റാണയുടെ ഭാര്യ റാണി ജഗദംബ കുമാരി ദേവിയുടെ ഏക സംഭാവനയോടെ 1960-ൽ സ്ഥാപിതമായ ജഡംബ നേപ്പാളി ധർമ്മശാല കുറഞ്ഞ ചെലവിൽ അടിസ്ഥാന താമസസൗകര്യം ഒരുക്കുന്നു. വാരണാസി ആസ്ഥാനയാമി പ്രവർത്തിക്കുന്ന നേപ്പാൾ കുടിയേറ്റക്കാരുടെ കൂട്ടായ്മയായ വിദ്യ ധർമ്മ പ്രചാരിണി നേപ്പാളാണ് ഇപ്പോൾ ഇത് നടത്തുന്നത്.[1]

ജഗദംബ നേപ്പാളി ധർമ്മശാല
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിസത്രം
നഗരംവാരണാസി
രാജ്യംഇന്ത്യ
പദ്ധതി അവസാനിച്ച ദിവസം1960
ഇടപാടുകാരൻജഗദംബ കുമാരി ദേവി

ചരിത്രം

തിരുത്തുക

ഒരു പ്രധാന ഹിന്ദു തീർത്ഥാടന നഗരമെന്ന നിലയിൽ, നേപ്പാളീസ് ഹിന്ദുക്കളുടെ ഏറ്റവും പ്രശസ്‌തമായ ആകർഷണങ്ങളിലൊന്നാണ് വാരാണസി. ലെഫ്റ്റനന്റ് ജനറൽ മദൻ ഷംഷേരിന്റെ ഭാര്യയും മഹാരാജ പ്രധാനമന്ത്രി ചന്ദ്ര ഷംഷേർ ജംഗ് ബഹാദൂർ റാണയുടെ മരുമകളുമായ റാണി ജഗദംബ കുമാരി ദേവിയാണ് നേപ്പാളിലെ തീർത്ഥാടകരെയും യാത്രക്കാരെയും സുരക്ഷിതമായും വിലകുറഞ്ഞും സഹായിക്കുന്നതിനായി ഈ നേപ്പാളി ധർമ്മശാല സ്ഥാപിച്ചത്.[2]

നേപ്പാള പുസ്ത​കശാല

തിരുത്തുക

പ്രാദേശികമായി നേപ്പാള പുസ്തകശാല ​എന്നറിയപ്പെടുന്ന ഒരു ചെറിയ പുസ്തകശാലയും ധർമ്മശാലയിൽ സ്ഥാപിച്ചു. മതഗ്രന്ഥങ്ങളുടെയും നേപ്പാളി, ഹിന്ദി, സംസ്കൃത സാഹിത്യങ്ങളുടെയും സമകാലിക പത്രങ്ങളുടെയും മാസികകളുടെയും വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്.

രാമേശ്വരത്ത് ജഗദംബ നേപ്പാളി ധർമ്മശാല

തിരുത്തുക

റാണി ജഗദംബ കുമാരി ദേവി 1959-ൽ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ധർമ്മശാല നേപ്പാൾ റിട്ടയർമെന്റ് ഹോം സ്ഥാപിച്ചു. നിലവിൽ കെയർടേക്കറും കുടുംബവും ധർമ്മശാല ഏറ്റെടുക്കുകയും ജെഗതാംബകുമാരി ദേവിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അത് അവരുടെ വ്യക്തിപരമായ ഉപയോഗത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

  1. ദുര്ഗ ബഹാദൂർ ശ്രേഷ്ഠ (1 ജനുവരി 2003). കാശി ബഹാദൂർ ശ്രേഷ്ഠ. സാഹിത്യ അക്കാദമി. p. 11. ISBN 978-81-260-1699-0.
  2. ജംഗ് ബഹാദൂർ റാണ, പുരുഷോത്തമ ഷംഷേർ (1990). ശ്രീയെക്കുറിച്ചുള്ള വസ്തുതകൾ (in നേപ്പാളി). കാഠ്മണ്ഡു: വിദ്യാർത്ഥി പുസ്‌തക ഭണ്ഡാര. ISBN 99933-39-91-1.