ജഗ്ജീത് സിങ്

(ജഗജിത് സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ പ്രശസ്‌തനായ ഒരു ഗസൽ ഗായകനായിരുന്നു ജഗ്മോഹൻ സിംഗ് ധിമാൻ എന്ന ജഗജീത് സിംഗ്. ഗസൽ ശൈലിയെ സാധാരണക്കാരനിലേക്കും ഭാരതീയ കലാവേദിയുടെ മുന്നിരയിലേക്കും കൊണ്ടുവന്ന ഒരു പ്രതിഭയായിട്ടാണ് ജഗ്ജിത് സിംഗ് ഇന്ന് ഓർമിക്കപ്പെടുന്നത്. അനേകം ഭാഷകളിൽ പാണ്ഡിത്യം കൈവരിച്ചിരുന്ന അദ്ദേഹം ചലച്ചിത്രങ്ങൾക്കും ടി.വി. പരമ്പരകൾക്കും വേണ്ടി പാടിയിട്ടുണ്ട്.

ജഗ്ജീത് സിങ്
Jagjit Singh performing at Symphony Hall, Birmingham, 12 September 2008 Courtesy: [http://www.haeworld.co.uk HAE Live UK]
Jagjit Singh performing at Symphony Hall, Birmingham, 12 September 2008 Courtesy: HAE Live UK
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾGhazal, Classical, Devotional, Folk
തൊഴിൽ(കൾ)Composer, Singer, Music Director, Activist, Entrepreneur
ഉപകരണ(ങ്ങൾ)Vocals, Harmonium, Tanpura, Piano
വർഷങ്ങളായി സജീവം1966–2011
ലേബലുകൾEMI, HMV, Saregama, Universal Music, Sony BMG Music Entertainment, Polydor, TIPS, Venus, T-Series
Spouse(s)Chitra Singh

ജീവിതരേഖ

തിരുത്തുക

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ജനിച്ച ജഗ്ജീത് സിങ്ങിന്റെ ബാല്യത്തിലെ വിളിപ്പേര് "ജീത്" എന്നായിരുന്നു. പണ്ഡിറ്റ് ഛഗൻലാൽ ശർമ്മയുടെ കീഴിൽ സംഗീതപഠനം തുടങ്ങിയ ജീത് അതിന് ശേഷം സൈനിയ ഘരാന സ്‌കൂളിൽ ഉസ്താദ് ജമാലാൽ ഖാന്റെ ശിഷ്യനായി നീണ്ട ആറ് വർഷം സംഗീതം അഭ്യസിച്ചു. പ്രഫസറായ സൂരജ് ഭാനാണ് ജഗ്ജീത് സിങ്ങിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്.[1] എൺപതുകളിലെ സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്നു ജഗ്ജീത്-ചിത്ര ദമ്പതികൾ. പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പരമ്പതാഗതമായി തബല മാത്രം ഉപയോഗിച്ചിരുന്ന ഗസലിൽ ഗിറ്റാർ ഉൾപ്പെടെയുളള ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ആദ്യമായി പരീക്ഷിച്ചതും ജഗ്‌ജിത്‌ സിംഗാണ്‌. ബിയോണ്ട്‌ ടൈം എന്ന ആൽബത്തിലൂടെ ആദ്യമായി മൾട്ടി ട്രാക്കിംഗ്‌ റെക്കോർഡിംഗ്‌ സംവിധാനം ഉപയോഗിച്ചതും ജഗ്‌ജിത്‌ സിംഗായിരുന്നു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി എഴുതിയ പാട്ടുകൾ ചിട്ടപ്പെടുത്തി 'നയീ ദിശ' (1999), 'സംവേദന' (2002) എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്‌.[2] . ഭാര്യ ചിത്രസിങ്ങും അറിയപ്പെടുന്ന ഗസൽ ഗായികയാണ്.2003 ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[3]

പ്രശസ്ത ഗസലുകൾ

തിരുത്തുക
  • ഹോത്തോം സേ ചൂലോ തുമ് മേരാ ഗീത് അമർ കർ ദോ
  • തും ഇത്തന ജോ മുസ്‌കര രഹേ ഹോ
  • ആപ്‌നി മർസി സേ കഹാൻ ആപ്‌നെ സഫർ കി ഹം ഹേൻ
  • പെഹലേ ഹർ ചീസ് തി ആപ്‌നി മഗർ ആബ് ലഗ്താ ഹേ
  • ആപ്‌നെ ഹി ഖർ മേൻ കിസി ദൂസരേ ഖർ കെ ഹം ഹേൻ
  • മേരി സിന്ദഗി കിസി ഓർ കി മേരാനാം കാ കോയി ഔർ ഹേ
  • അപ്നി മാർ സി സേ കഹാൻ
  • വോ ജോ ഹം മേ
  • പട്ടാ പട്ടാ ബൂട്ടാ ബൂട്ടാ
  • ഹോഷ്വാലോ കോ ഖബർ

ആൽബങ്ങൾ

തിരുത്തുക
  • ദ അൺ ഫൊർഗെറ്റബിൾസ് (1976)[4]
  • മൈൽസ്റ്റോൺ
  • എക്സ്റ്റസീസ്
  • എ സൗണ്ട് അഫയർ
  • ബിയോണ്ട് ടൈം
  • സംവൺ സംവേർ
  • ഹോപ്
  • ഫേസ് ടു ഫേസ്
  • മാരാസിം
  • ഡിഫറന്റ് സ്ട്രോക്ക്സ്
  • ഫോർഗെറ്റ് മീ നോട്ട്
  • ഗുരു മന്യോ ഗ്രന്ഥ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-10. Retrieved 2011-10-10.
  2. http://mangalam.com/index.php?page=detail&nid=489166&lang=malayalam
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2011-10-10.
  4. "സ്മരണ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 714. 2011 ഒക്ടോബർ 31. Retrieved 2013 മാർച്ച് 28. {{cite news}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജഗ്ജീത്_സിങ്&oldid=3986985" എന്ന താളിൽനിന്ന് ശേഖരിച്ചത്