ജംഷഡ്ജി ടാറ്റ

(ജംഷദ്ജി ടാറ്റ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ. (മാർച്ച് 3, 1839 - മേയ് 19, 1904). ഗുജറാത്തിലെ പുരാതനനഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ്‌ അദ്ദേഹം ജനിച്ചത്.പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. പിതാവു നുസ്സർവാൻജി ടാറ്റ, മാതാവ് ജീവൻബായി ടാറ്റ..[1]. ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.[2] വ്യവസായതൽ‌പ്പരനായ നുസ്സർവാൻ‌ജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാ‍മ്രാജ്യത്തിന്റെ അടിത്തറപാകിയ ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ

ജംഷഡ്ജി
ജംഷഡ്ജി ടാറ്റ
ജനനം(1839-03-03)3 മാർച്ച് 1839
മരണം19 മേയ് 1904(1904-05-19) (പ്രായം 65)
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)ഹീരാഭായ് ദാബു

ജീവിതരേഖ

തിരുത്തുക

1839 മാർച്ച് 3 നാണ്‌ ജംഷഡ്ജി ജനിച്ചത്. സൂററ്റിനടുത്ത നവസാരിയാണ്‌ ജന്മദേശം. എൽഫിൻസ്റ്റൺ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളിൽ മുഴുകി. 20 വയസ്സുള്ളപ്പോൾ അച്‌ഛൻ നുസ്സർവാൻജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താൻ ആരംഭിക്കുന്നു. തുടർന്ന് ബ്രിട്ടൻ,ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ താമസിക്കുന്നു. ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്‌. 1859-ൽ വ്യാപാര ചുമതല അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. 1872 ൽ തന്നെ മുംബെയിൽ അലക്സാന്ദ്രാ മിൽസ് എന്ന നൂൽ കമ്പനി തുടങ്ങി.തുടർന്ന് 1877 ൽ നാഗ്പ്പൂരിൽ എമ്പ്രസ് മിൽ എന്ന തുണീക്കമ്പനി തുടങ്ങി. തൊഴിലാളികൾക്കേർപ്പെടുത്തിവന്ന ആനുകൂല്യങ്ങൾ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി. മുംബെയിൽ സ്ഥിരതാമസം തുടങ്ങിയവേളയിൽ ദാദാഭായ് നവറോജി, ഫിറോസ് ഷാ മേത്ത എന്നിവരുമായി സൗഹൃദത്തിലായി. 1883 ൽ മേത്തയോടൊന്നിച്ച് റിപ്പൺ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വദേശി തുണിമിൽ സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ്‌. 1904 മെയ് 19 ന്‌ ജർമ്മനിയിലെ ബാഡ്ന്യൂഹോമിൽ വെച്ചാണ്‌ ജെ. എൻ. ടാറ്റ അന്തരിച്ചത്. ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.

തുടങ്ങിവെച്ച സം‌രംഭങ്ങൾ

തിരുത്തുക
  • 1898 - ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
  • 1903 - താജ് മഹൽ ഹൊട്ടൽ തുറന്നു.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-25. Retrieved 2008-06-05.
  2. http://www.webindia123.com/personal/industry/tata.htm

മാതൃഭൂമി ഹരിശ്രീ 2007 സപ്തംബർ



"https://ml.wikipedia.org/w/index.php?title=ജംഷഡ്ജി_ടാറ്റ&oldid=3797116" എന്ന താളിൽനിന്ന് ശേഖരിച്ചത്