പ്രഛായ, ഉപച്ഛായ, പ്രാക്ഛായ

(ഛായ, പ്രഛായ, എതിർഛായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രകാശ സ്രോതസ്സിനുമുന്നിൽ ഏതെങ്കിലും അതാര്യവസ്തു വന്നുപെടുന്നതുമൂലമുണ്ടാകുന്ന നിഴലിന്റെ മൂന്നു വ്യത്യസ്ത ഭാഗങ്ങളാണ് പ്രഛായ (umbra), ഉപച്ഛായ (penumbra), പ്രാക്ഛായ"" അഥവ ""എതിർഛായ (antumbra) എന്നിവ. പ്രകാശത്തിനു വിഭംഗനം സംഭവിച്ചില്ലങ്കിൽ ഒരു ബിന്ദുവിൽ നിന്നുള്ള പ്രകാശം ഛായ മാത്രമേ സൃഷ്ടിക്കുകയുള്ളു. ജ്യോതി‍ർഗോളങ്ങളുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ വിശദീകരിക്കാനായാണ് ഈ പദങ്ങൾ സാധാരണയായി ഉപയോഗിക്കാറുള്ളത്.

ഛായ, പ്രഛായ, എതിർഛായ എന്നിവ വിശദമാക്കുന്ന ചിത്രം.
 
ജനാലയും കർട്ടനും ചേർന്ന് രൂപപ്പെടുത്തുന്ന പ്രഛായയും ഉപഛാചയും പ്രാക്ഛായയും

പ്രകാശപാത ഒരു തടസ്സത്താൽ പൂർണ്ണമായും മറയ്ക്കപ്പെടുമ്പോൾ രൂപപ്പെടുന്ന നിഴലിന്റെ അന്തർഭാഗത്തുള്ളതും പൂർണ്ണമായും ഇരുണ്ടതുമായ ഭാഗമാണ് പ്രഛായ (അംബ്ര)(umbra)(. ഉദാഹരണത്തിന് സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ പതിക്കുന്ന ചന്ദ്രന്റെ നിഴലിൽ, സൂര്യപ്രകാശം ഒട്ടുംതന്നെ നേരിട്ടെത്താത്ത പൂർണ്ണ നിഴൽ പ്രദേശമാണ് പ്രഛായ.[1] പ്രഛായ പ്രദേശത്തുനിന്ന് നിരീക്ഷിക്കുന്ന ഒരാൾക്ക് പൂർണ്ണഗ്രഹണം ദൃശ്യമാകും. ഗോളാകാരമായ ഒരു സ്രോതസ്സിൽ നിന്നുള്ള പ്രകാശത്തെ ഗോളാകാരമായ ഒരു വസ്തു മറയ്ക്കുന്നതുമൂലം രൂപപ്പെടുന്ന പ്രഛായ മട്ട വൃത്തസ്തൂപത്തിന്റെ ആകൃതിയിലുള്ളതായിരിക്കും, ആ വൃത്തസ്തൂപികയുടെ ശീർഷത്തിൽ നിൽക്കുന്നയാൾ രണ്ടുവസ്തുക്കളെയും ഒരേ കോണീയ വലിപ്പത്തിലാകും നിരീക്ഷിക്കുക. ഗ്രഹണ സമയത്ത് പ്രഛായയുടെ ശീർഷം ഭൂമിയിലും പാദം ചന്ദ്രനിലും ആയിരിക്കും.[1] ചന്ദനിൽ നിന്നും ചന്ദ്രൻ രൂപപ്പെടുത്തുന്ന പ്രഛായയുടെ ശീർഷത്തിലേക്കുള്ള ദൂരം ഏകദേശം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിനു തുല്യമായിരിക്കും (384,402 കിമീ (238,856 മൈൽ)). ഭൂമിയുടെ വ്യാസം ചന്ദ്രന്റെ വ്യാസത്തിന്റെ 3.70 മടങ്ങായതിനാൽ ഭൂമി രൂപപ്പെടുത്തുന്ന പ്രഛായ വളരെ നീളമുള്ളതായിരിക്കും (ഏകദേശം 1,400,000 കി.മീ (870,000 മൈൽ))[2]

ഉപച്ഛായ

തിരുത്തുക
 
സൂര്യഗ്രഹണത്തിന്റെ രേഖാചിത്രം. പ്രഛായ, ഉപഛായ എന്നിവ ചിത്രീകരിച്ചിരിക്കുന്നു.

ഒരു സ്രോതസ്സിൽ നിന്നുള്ള പ്രകാശം ഭാഗികമായി മാത്രം മറക്കപ്പെടുന്ന ഭാഗമാണ് ഉപഛായ (പെനംബ്ര). ഉദാഹരണത്തിന് സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ പതിക്കുന്ന ചന്ദ്രന്റെ നിഴലിൽ, സൂര്യപ്രകാശം ഭാഗികമായി എത്തുന്നതും പൂർണ്ണമായി ഇരുളാത്തതുമായ നിഴൽ പ്രദേശമാണ് ഉപഛായ. ഗ്രഹണ സമയത്ത് ഉപഛായയുടെ ശീർഷം ചന്ദ്രനിലും പാദം ഭൂമിയിലും ആയിരിക്കും.[1] ഉപഛായ പ്രദേശത്തുനിന്നും നിരീക്ഷിക്കുന്ന ഒരാൾക്ക് ഭാഗീകമായ ഗ്രഹണം നിരീക്ഷിക്കാൻ കഴിയും. മറ്റൊരു നിർവ്വചനപ്രകാരം പ്രകാശം പൂർണ്ണമായോ ഭാഗീകമായോ മറക്കപ്പെടുന്ന എല്ലാ പ്രദേശങ്ങളേയും ഉപഛായ എന്നു പറയാം. ഈ നിർവ്വചനം അനുസരിച്ച് പ്രഛായയും ഉപഛായയുടെ ഒരു ഭാഗമാണ് അഥവാ ഉപഛായയിലാണ് പ്രഛായ രൂപപ്പെടുന്നത്. [3]

എതിർഛായ

തിരുത്തുക

പ്രഛായ അവസാനിക്കുന്നിടത്തുനിന്നും ആരംഭിക്കുന്നതും പ്രഛായയുടെ വിപരീത ദിശയിലുള്ളതുമായ കോണീയ നിഴൽ പ്രദേശമാണ് എതിർഛായ. എതിർഛായയിൽ നിന്നും നോക്കുന്നയാൾക്ക് പ്രകാശത്രോതസ്സിന്റെ ഉള്ളിയാലാണ് അതിനെ മറയ്ക്കുന്ന അതാര്യവസ്തു കാണപ്പെടുക. ഭൂമിയുടെ എതിർഛായയിലൂടെ ചന്ദ്രൻ കടന്നുപോകാനിടവന്നാൽ ഒരു വലയഗ്രഹണമാകും സംഭവിക്കുക.[4]

  1. 1.0 1.1 1.2 ജ്യാതിശാസ്ത്ര വിജ്ഞാനകോശം. തിരുവനന്തപുരം: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്. 2009. pp. 296, 297.
  2. Pogge, Richard. "Lecture 9: Eclipses of the Sun & Moon". Astronomy 161: An Introduction to Solar System Astronomy. Ohio State University. Retrieved July 16, 2015.
  3. Event Finding Subsystem Preview[പ്രവർത്തിക്കാത്ത കണ്ണി] Navigation and Ancillary Information Facility.
  4. N, Sanu (2023-10-26). "ഒക്ടോബർ 29 - ഇന്ത്യയിൽ ഭാഗീക ചന്ദ്രഗഹണം". LUCA. Kssp. Retrieved 2023-10-26.