ചെമ്പല്ലി

(ചോവനെ കൊല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലുത്ജനിഡേ (Lutjanus) കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ [2] എന്നും അറിയപ്പെടുന്നു.[3]

ചെമ്പല്ലി
ചെമ്പല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Lutjanidae

Genera[1]

ചില ചെമ്പല്ലി ഇനങ്ങൾ

തിരുത്തുക

ഇന്ത്യയിൽ അറിയപ്പെടുന്ന ചെമ്പല്ലി ഇനങ്ങളാണ് താഴെ പറയുന്നവ

  • കണ്ടൽ ചെമ്പല്ലി Mangrove red snapper Lutjanus argentimaculatus
  • മലബാർ ചെമ്പല്ലി the Malabar blood snapper, Lutjanus malabaricus
  • ഗോൾഡൻ ചെമ്പല്ലി golden snapper, Lutjanus johnii
  • വൈഗു ചെമ്പല്ലി (Waigeu Snapper) Lutjanus fulvus
  • ബംഗാൾ ചെമ്പല്ലി Lutjanus bengalensis
  • ഇരുപുള്ളി ചെമ്പല്ലി Lutjanus bohar
  • ചതുരംഗ ചെമ്പല്ലി Lutjanus decussatus
  • കരിംപുള്ളി ചെമ്പല്ലി Lutjanus ehrenbergii
  • കടുംചുവപ്പ് ചെമ്പല്ലി Lutjanus erythropterus
  • കൂനൻ ചെമ്പല്ലി Lutjanus gibbus
  • മോസസ് ചെമ്പല്ലി Lutjanus johnii
  • മഞ്ഞ ചെമ്പല്ലി Lutjanus kasmira
  • പെരുംകണ്ണൻ ചെമ്പല്ലി Lutjanus lutjanus
  • ഇന്ത്യൻ ചെമ്പല്ലി Lutjanus madras
  • ഒരുപുള്ളി ചെമ്പല്ലി Lutjanus monosigma
  • അഞ്ചുവരയൻ ചെമ്പല്ലി Lutjanus quinquelineatus
  • കൊഴുപ്പ്ചുണ്ടൻ ചെമ്പല്ലി Lutjanus rivulatus
  • റസ്സൽ ചെമ്പല്ലി Lutjanus russellii
  • ചക്രവർത്തി ചെമ്പല്ലി Lutjanus sebae
  • തവിട്ടുവരയൻ ചെമ്പല്ലി Lutjanus vita.

കൂടാതെ പ്രാദേശികമായ നിരവധി സ്നാപ്പർ മത്സ്യങ്ങളും ഈ പേരിൽ അറിയപ്പെടുന്നു.

പോക്ഷകങ്ങളും നാട്ടറിവും

തിരുത്തുക

ചെമ്പല്ലി മത്സ്യത്തിൽ ഡോകോസാഹെക്‌സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും. വിറ്റാമിൻ ബി 12, പ്രോട്ടീൻ എന്നിവയും ചെമ്പല്ലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മർദ്ദം തടയാൻ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്.[4]

ചിത്രശാല

തിരുത്തുക
  1. Froese, Rainer, and Daniel Pauly, eds. (2013). "Lutjanidae" in FishBase. December 2013 version.
  2. https://www.fishbase.se/ComNames/CommonNameSummary.php?autoctr=202697
  3. https://www.fishbase.se/summary/Lutjanus-argentimaculatus.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-13. Retrieved 2017-05-11.

പുറത്തേയ്ക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെമ്പല്ലി&oldid=3773957" എന്ന താളിൽനിന്ന് ശേഖരിച്ചത്