ചോട്ടി സരയു

ഇന്ത്യയിലെ നദി

ഉത്തർപ്രദേശിലെ ഫൈസാബാദ് ഡിവിഷനിലെ അംബേദ്കർ നഗറിൽ നിന്ന് ആരംഭിച്ച് മൗവിലൂടെ കടന്ന് ഫെഫ്നയിലെ മറ്റൊരു നദിയിൽ ചേരുന്ന[1] നദിയാണ് ചോട്ടി സരയു അല്ലെങ്കിൽ താമസ നദി. രണ്ടുനദികളും ചേർന്നുണ്ടാവുന്ന വലിയ നദി അഞ്ജോർപൂരിൽ വച്ച് ഗംഗയിൽ ചേരുന്നു. ഇതൊരു വറ്റാത്ത നദിയാണ് - വരൾച്ച സമയത്ത് കറുത്ത വെള്ളം മാത്രമേ ഇതിൽ അവശേഷിക്കുന്നുള്ളൂ, എന്നാൽ മഴക്കാലത്ത് ഇതിലെ ജലം വെള്ളപ്പൊക്കത്തിനു കാരണമാവുന്നു. 2005ൽ ഇത്തരത്തിൽ ഒരു വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്.[2]

മധ്യപ്രദേശിലെ കൈമൂർ പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് സിർസയിൽ വച്ച് ഗംഗയിൽ ചേരുന്ന തമസാ നദിയുടെ പേരുമായി ഈ നദിയെ തെറ്റിദ്ധരിക്കരുത്.

നദി ഒഴുകുന്ന സ്ഥലങ്ങൾ

തിരുത്തുക
  1. താണ്ട
  2. ബാസ്ഖരി
  3. നിയോറിയെ
  4. അറ്റോലിയ
  5. രാജസുൽത്താൻപൂർ
  6. മഹ്രാജ്ഗഞ്ച്
  7. ബിലരിയഗഞ്ച്
  8. ലത്ഘട്ട്
  9. ദോഹാരിഘട്ട്
  10. മദുവൻ

പട്ടണങ്ങളും നദിയുടെ കടവുകളും

തിരുത്തുക
  • തണ്ട (രാജ്ഘട്ട്, നിസാംഘട്ട്)
  • രാജസുൽത്താൻപൂർ (കംഹാരിയാഘട്ട്, ബാലുഘട്ട്, ചാദിപൂർഘട്ട്)
  • ദോഹാരിഘട്ട് (മുക്തിധാം)

അവലംബങ്ങൾ

തിരുത്തുക
  1. "geography". Azamgarh.nic.in. Archived from the original on 23 September 2015. Retrieved 2014-07-28.
  2. "Other States / Uttar Pradesh News : Army out in flood-hit Azamgarh". The Hindu. 2005-08-26. Archived from the original on 2006-11-18. Retrieved 2014-07-28.
"https://ml.wikipedia.org/w/index.php?title=ചോട്ടി_സരയു&oldid=4020932" എന്ന താളിൽനിന്ന് ശേഖരിച്ചത്