ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യം

ഇരുപതാം നൂറ്റാണ്ട് മുതൽ തന്നെ ശാസ്ത്രഭാവനയിലും, ബഹിരാകാശ എഞ്ചിനീയറിംഗ് മേഖലയിലും, ശാസ്ത്ര നിർദ്ദേശങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യം. പര്യവേക്ഷണത്തിനായി ചൊവ്വയിൽ ഇറങ്ങുക, കുടിയേറുന്നതിനായി മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുകയും ഭൗതിക സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയിൽ പര്യവേക്ഷണം നടത്തുക എന്നീ പദ്ധതികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ചൊവ്വ പര്യവേക്ഷണം പതിറ്റാണ്ടുകളായി വിവിധ ബഹിരാകാശ പദ്ധതികളുടെ ലക്ഷ്യമാണ്. മനുഷ്യ പര്യവേക്ഷകരെ ഉൾക്കൊള്ളുന്ന ചൊവ്വ ദൗത്യങ്ങൾക്കായുള്ള സൈദ്ധാന്തിക തലത്തിലുള്ള പ്രവർത്തനങ്ങൾ 1950 മുതൽ നടന്നുവരുന്നു. 10 മുതൽ 30 വർഷത്തെ ആസൂത്രണകാലമാണ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി ഇത്തരം ആസൂത്രണങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്.[1]

  1. August 2019, Mike Wall 27. "Astronauts Will Face Many Hazards on a Journey to Mars" (in ഇംഗ്ലീഷ്). Retrieved 2021-07-15.{{cite web}}: CS1 maint: numeric names: authors list (link)