ചൈന എയർലൈൻസ്
റിപബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും വലിയ എയർലൈനാണ് ചൈന എയർലൈൻസ് (സിഎഎൽ). 12,080 സ്ഥിരം ജീവനക്കാരുള്ള എയർലൈനിൻറെ തലസ്ഥാനം തായ്‌വാൻ ടോയാൻ അന്താരാഷ്‌ട്ര വിമാനത്താവളമാണ്. [4] ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ 112 നഗരങ്ങളിലെ 115 വിമാനത്താവളങ്ങളിലേക്ക് ആഴ്ച്ചയിൽ 1400-ൽ അധികം സർവീസുകൾ ചൈന എയർലൈൻസ് നടത്തുന്നു.ചൈന എയർലൈൻസിൻറെ കാർഗോ വിഭാഗം 91 ചരക്കു വിമാനങ്ങൾ ഉപയോഗിച്ചു ആഴ്ചയിൽ 33 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു.2013-ൽ പാസ്സഞ്ചർ റെവന്യൂ പെർ കിലോമീറ്റർ (ആർപികെ) അടിസ്ഥാനത്തിൽ ചൈന എയർലൈൻസ് ലോകത്തിൽ 29-മത്തേയും ചരക്കു ആർപികെ അടിസ്ഥാനത്തിൽ 10-മത്തേയും വലിയ എയർലൈനാണ്.[5] ചൈന എയർലൈൻസിനു മൂന്ന് സഹോദര എയർലൈനുകളുണ്ട്: തിരക്ക് കുറഞ്ഞതും മറ്റു ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്ന മന്ദാരിൻ എയർലൈൻസ്; ചൈന എയർലൈൻസിൻറെ അടക്കം ചരക്ക് സർവീസ് നടത്തുന്ന ചൈന എയർലൈൻസ് കാർഗോ; ചൈന എയർലൈൻസം സിങ്കപ്പൂർ എയർലൈൻ ഗ്രൂപ്പായ ടൈഗർഎയർ ഹോൾഡിംഗും സംയുക്തമായി സ്ഥാപിച്ച കുറഞ്ഞ നിരക്ക് എയർലൈനായ ടൈഗർഎയർ തായ്‌വാൻ.[6]
| ||||
തുടക്കം | 16 December 1959 | |||
---|---|---|---|---|
ഹബ് | ||||
Focus cities | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Dynasty Flyer | |||
വിമാനത്താവള ലോഞ്ച് | ||||
Alliance | SkyTeam | |||
ഉപകമ്പനികൾ | Mandarin Airlines (93.99%) Tigerair Taiwan (80%) | |||
Fleet size | 90 | |||
ലക്ഷ്യസ്ഥാനങ്ങൾ | 118 | |||
ആപ്തവാക്യം | Journey with a caring smile | |||
മാതൃ സ്ഥാപനം | China Airlines Group | |||
ആസ്ഥാനം | CAL Park, Dayuan, Taoyuan City, Taiwan | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | NTD139.726 billion (2014)[3] | |||
പ്രവർത്തന വരുമാനം | NTD 1.871 billion (2014)[3] | |||
അറ്റാദായം | NTD -0.751 billion (2014)[3] | |||
മൊത്തം ആസ്തി | NTD 217.905 billion (2014)[3] | |||
ആകെ ഓഹരി | NTD 48.670 billion (2014)[3] | |||
തൊഴിലാളികൾ | 12,080[3] | |||
വെബ്‌സൈറ്റ് | www.china-airlines.com |
China Airlines Co., Ltd. | |||||||
Traditional Chinese | 中華航空股份有限公司 | ||||||
---|---|---|---|---|---|---|---|
Simplified Chinese | 中华航空股份有限公司 | ||||||
|
2011-ൽ സ്കൈടീമുമായി ചേർന്ന ശേഷം, ചൈന എയർലൈൻ തങ്ങളുടെ പ്രതിച്ഛായയിൽ മാറ്റം വരും എന്നാ പ്രതീക്ഷയിൽ ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തി. കമ്പനിയുടെ പേര് പുതിയ lipi ശൈലിയിൽ എഴുതി, പ്ലം ബ്ലോസം അടയാലത്തിലും ചെറിയ മാറ്റങ്ങൾ വരുത്തി.
ചരിത്രം
തിരുത്തുകഡിസംബർ 16, 1959-ൽ പിബിവൈ ആംഫിബിയൻസിൻറെ രണ്ടു വിമാനങ്ങൾ ഉപയോഗിച്ചാണു ചൈന എയർലൈൻസ് സ്ഥാപിക്കപ്പെട്ടത്.[7] എയർലൈനിൻറെ എല്ലാ ഓഹരികളും റിപബ്ലിക് ഓഫ് ചൈന സർക്കാരിൻറെ കൈവശമാണ്. ഒക്ടോബർ 1962-ൽ തായ്‌പെയ് മുതൽ ഹുവലിൻ വരെയാണ് എയർലൈനിൻറെ ആദ്യ ആഭ്യന്തര സർവീസ് നടത്തിയത്. [8] പിന്നീട്, കാരവെൽ, ബോയിംഗ് 727-100എസ് വിമാനങ്ങൾ വന്നതിനുശേഷം സൗത്ത് വിയറ്റ്നാം, ഹോങ്ങ് കോങ്ങ്, ജപ്പാൻ എന്നിവടങ്ങളിലേക്ക് അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിച്ചു.[8]
റിപബ്ലിക് ഓഫ് ചൈനയുടെ പതാകവാഹക എയർലൈനായ ചൈന എയർലൈൻസിന് തായ്‌വാൻറെ രാഷ്ട്രീയ നിലയെക്കുറിച്ചുള്ള തർക്കങ്ങളും മറ്റു രാജ്യങ്ങളുമായുള്ള പ്രശ്നങ്ങളും വിലങ്ങുതടിയായിട്ടുണ്ട്. അനവധി രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ ച്ചിന എയർലൈൻസിനു സാധിച്ചില്ല. അതിൻറെ ഫലമായി, 1990 പകുതികളിൽ ചൈന എയർലൈൻസിൻറെ സഹോദര സ്ഥാപനമായ മന്ദാരിൻ എയർലൈൻസ് ചില സിഡ്നി വാൻകൂവർ അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ ഏറ്റെടുത്തു. അന്താരാഷ്‌ട്ര തർക്കങ്ങൾ ഒഴിവാക്കുന്നതിൻറെ ഭാഗമായി 1995-ൽ ചൈന എയർലൈൻസ് തങ്ങളുടെ പുതിയ ലോഗോ ആയ പ്ലം ബ്ലോസം അനാവരണം ചെയ്തു. വിമാനങ്ങളുടെ പിൻ ചിറകുകളിൽ ചൈനയുടെ പതാകയ്ക്കു പകരം പുതിയ ലോഗോ വെച്ച്. പ്ലം ബ്ലോസം റിപബ്ലിക് ഓഫ് ചൈനയുടെ ദേശീയ പുഷ്പമാണ്.
കോഡ്ഷെയർ ധാരണകൾ
തിരുത്തുകചൈന എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: അലിറ്റാലിയ, ബാങ്കോക്ക് എയർവേസ് [9], ചൈന ഈസ്റ്റൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, ചെക്ക് എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, ഗരുഡ ഇന്തോനേഷ്യൻ, ഹവായിയൻ എയർലൈൻസ്, ജപ്പാൻ എയർലൈൻസ്, കെഎൽഎം, കൊറിയൻ എയർ, മലേഷ്യ എയർലൈൻസ് [10], ക്വാൻട്ടസ്, ഷാങ്ങ്‌ഹായ് എയർലൈൻസ്, തായ് എയർവേസ് ഇന്റർനാഷണൽ, വിയറ്റ്നാം എയർലൈൻസ്, വിർജിൻ അമേരിക്ക, വെസ്റ്റ് ജെറ്റ്, ഷിയാമെൻ എയർലൈൻസ്.
അവലംബം
തിരുത്തുക- ↑ "China Airlines" (in (in Chinese)). China Airlines. Archived from the original on 2010-12-03. Retrieved 2015-10-23.
{{cite web}}
: CS1 maint: unrecognized language (link) - ↑ "China Airlines names Chang Yu-Hern as president". ATW Online. ATW Online. Retrieved 4 August 2015.
- ↑ 3.0 3.1 3.2 3.3 3.4 3.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;China Airlines Annual Report 2014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "China Airlines - About". China Airlines. Archived from the original on 2014-06-24. Retrieved 17 November 2015.
- ↑ "China Airlines Annual Report 2014" (PDF). China Airlines. Archived from the original (PDF) on 2015-11-23. Retrieved 17 November 2015.
- ↑ "China Airlines Services". cleartrip.com. Archived from the original on 2015-08-29. Retrieved 17 November 2015.
- ↑ "China Airlines" (in (in Chinese)). China Airlines. Archived from the original on 2010-12-03. Retrieved 17 November 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ 8.0 8.1 "CAL at a Glance: Looking Back". China Airlines. Archived from the original on 2011-08-17. Retrieved 17 November 2015.
- ↑ "China Airlines Expands Codeshare Coverage in South East Asia from late-Mar 2015". AirlineRoute.net. Retrieved 17 November 2015.
- ↑ "Application of China Airlines LTD for a Statement of Authorization". regulations.gov. Retrieved 17 November 2015.