ചൈനീസ് വെങ്കലയുഗത്തിന്റെ അവശേഷിക്കുന്ന ഏറ്റവും മികച്ച മാതൃകകൾ ആണ് ചൈനീസ് ആചാര വെങ്കലങ്ങൾ (chinese: 中国青铜器). ഷാങ് രാജവംശം ഭരിച്ചിരുന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച വെങ്കലപ്പണിക്കാർ അവർക്കുണ്ടായിരുന്നു. ലോഹങ്ങൾ ചൂടാക്കാനും ഉരുക്കാനും പല രൂപങ്ങളിൽ വാർത്തെടുക്കാനുമെല്ലാം അവർ വിദക്തരായിരുന്നു. പാചകപ്പാത്രങ്ങൾ, ആയുധങ്ങൾ, മറ്റു ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം അവർ നിർമ്മിച്ചിരുന്നു.[1] ഏകദേശം 1650 BCE കാലഘട്ടത്തിൽ ഈ വസ്തുക്കൾ ശവകുടീരങ്ങളിൽ അവർ നിക്ഷേപിച്ചിരുന്നു. ചില രാജകീയ ശവകുടീരങ്ങളിൽ 200-ൽ അധികം അത്തരം വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അവ അവിടെ അടക്കിയിരിക്കുന്ന വ്യക്തിയുടെയും പൂർവ്വികരുടെയും ഭക്ഷണ ആചാര ആവശ്യങ്ങൾക്കുള്ളവയാണ് എന്ന് അതുമായി ബന്ധപ്പെട്ട എഴുത്തുകളിൽനിന്നും മനസ്സിലാക്കാം. മരിച്ചവരുടെ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനബഹുമതികൾക്കനുസരിച്ചു അവയുടെ എണ്ണത്തിലും പ്രൗഢിയിലും ഏറ്റക്കുറവുകൾ കാണാം.[2]

Yǒu with zigzag thunder pattern, Early Zhou, Shanghai Museum
A Shang dynasty bronze vessel to preserve drink,Musee Cernuschi
Burial pit at Tomb of Lady Fu Hao, as it is now displayed

അവ അവർ ജീവിച്ചിരിക്കുബോൾ ഉപയോഗിച്ചിരുന്നവയെക്കാൾ വലുതും പ്രൗഢവുമാണ്. [3] 5% മുതൽ 30% വരെ വെളുത്തീയവും 2% മുതൽ 3% വരെ കറുത്തീയവും അവയിൽ അടങ്ങിയിട്ടുണ്ട്.[4]

അവലംബം തിരുത്തുക

  1. Branscombe, Allison (November 21, 2014). All About China: Stories, Songs, Crafts and More for Kids. ISBN 978-0804841214.
  2. Rawson, 44-60
  3. Rawson, 44-60
  4. Gernet, Jaques (1987). Lumea chineză (the first volume). Editura meridiane. p. 67 și 68.


പുറം കണ്ണികൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-10. Retrieved 2018-11-26.
  2. http://www.picturethispost.com/art-institute-chicago-presents-mirroring-chinas-past-emperors-bronzes-exhibit-preview/
"https://ml.wikipedia.org/w/index.php?title=ചൈനീസ്_ആചാര_വെങ്കലങ്ങൾ&oldid=3967968" എന്ന താളിൽനിന്ന് ശേഖരിച്ചത്