ചേപ്പാട് ഭാസ്കരൻ നായർ
പ്രശസ്തനായ ഒരു മലയാള ബാലസാഹിത്യകാരനാണ് ചേപ്പാട് ഭാസ്കരൻ നായർ .
ജീവിതരേഖ
തിരുത്തുക1942 ജനുവരി 25-ന് ആലപ്പുഴ ജില്ലയിൽ ചേപ്പാടിന് സമീപമുള്ള മുതുകുളം ഗ്രാമത്തിൽ കോട്ടാൽ കെ. പരമേശ്വരൻ നായരുടെയും മണ്ണൂരേത്ത് പത്മാക്ഷി അമ്മയുടെയും മകനായി ജനിച്ചു. എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയശേഷം മുനിസിപ്പൽ സർവീസിൽ പ്രവേശിച്ചു. കേരളത്തിലെ വിവിധ നഗരസഭകളിൽ സേവനം അനുഷ്ഠിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിൽ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറായിരിക്കെ 1997 ജനുവരിയിൽ വിരമിച്ചു. ബാലകവിത എന്ന ബാലമാസിക ഏഴു വർഷത്തോളം നടത്തി.[1] നിരവധി ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുക- നമ്മുടെ ഇന്ത്യ
- സ്വാതന്ത്യസമര യോദ്ധാക്കൾ
- ജനഗണമന മുതൽ താമരപ്പൂവു വരെ
- സാഹിത്യത്തിലെ അമരക്കാർ
- വിയറ്റ്‌നാം കഥകൾ
- ചിന്താസുമങ്ങൾ
- ശാസ്‌ത്രഗീതങ്ങൾ
- ചന്ദനമരങ്ങളുടെ നാട്ടിൽ
- പഞ്ചവർണ്ണ തത്ത
- ആരോഗ്യത്തിന്റെ താക്കോൽ
- കിലുക്കാംപെട്ടി
- അവിയലിന്റെ കഥ
- നഴ്‌സറി പാട്ടുകൾ
- ഇന്ദിരാപ്രിയദർശിനി
- കുട്ടികളുടെ നേതാജി
- കടങ്കവിതകളും കുട്ടിക്കവിതകളും
- ശാസ്‌ത്രകൗതുകം
- ഗൃഹനിർമ്മാണത്തിന് ഒരു മുഖവുര
- കോൺക്രീറ്റു പണികൾ
- കൂടുകൾ വീടുകൾ *ഇന്ത്യ എന്റെ രാജ്യം
*ചന്ദനിലെ മുയൽ * *തെറ്റേത് ശരിയേത് * * ഗോവൻ ഡയറി *
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ശാസ്ത്ര പരിഷത്തിന്റെ പുരസ്‌കാരം (1970)
- കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റ് അവാർഡ് (1993) - ജനഗണമന മുതൽ താമരപ്പൂവു വരെ [2]
- തിയോസഫിക്കൽ ഫെഡറേഷൻ പുരസ്‌കാരം (2003)
- ഭാരത് ജ്യോതി അവാർഡ് (2005)
അവലംബം
തിരുത്തുക- ↑ "കുട്ടികൾക്കായി കടങ്കവിതകളും കുട്ടിക്കവിതകളും, ഡി.സി. ബുക്സ് വെബ്‌സൈറ്റ്". Archived from the original on 2016-03-06. Retrieved 2013-05-03.
- ↑ "ചേപ്പാട് ഭാസ്കരൻ നായർ, പുഴ ബുക്സ് വെബ്‌സൈറ്റ്". Archived from the original on 2012-10-05. Retrieved 2013-05-03.