ചേന്നമത്ത് ശിവ ക്ഷേത്രം, മീനാട്
കൊല്ലം ജില്ലയിൽ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള ക്ഷേത്രമാണ് ചാത്തന്നൂരിലെ മാമ്പള്ളിക്കുന്നം മീനാടുള്ള ചേന്നമത്ത് ശിവ ക്ഷേത്രം.[1] പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം ഇടത്തരം വലിപ്പമുള്ള അപൂർവ കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ്.[2] വട്ടെഴുത്തിലുള്ള ഒരു ശിലാ ലിഖിതം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര ഭിത്തിയിലെ പുരാതനമായ വട്ടെഴുത്ത് മാമ്പള്ളി ശാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആര്യദേവൻ ഉഴുത്തിരർ കൊല്ലവർഷം 448 (എ ഡി 1273) ൽ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുള്ള മാമ്പള്ളി ശാസനം ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് രാസ സംരക്ഷണം, ഘടനാ സംരക്ഷണം എന്നിവ നടത്തിയിട്ടുണ്ട്.[3]
അവലംബം
തിരുത്തുക- ↑ "കേരള നിയമസഭ ചോദ്യോത്തരങ്ങൾ" (PDF). കേരള നിയമസഭ. March 6, 2020. Retrieved October 1, 2020.
- ↑ "Chennamath Siva Temple". ആർക്കിയോളജി വകുപ്പ് വെബ് സൈറ്റ്. October 5, 2020. Retrieved October 5, 2020.
- ↑ "കേരള നിയമ സഭ ചോദ്യോത്തരങ്ങൾ" (PDF). കേരള നിയമ സഭ. March 18, 2018. Retrieved October 1, 2020.