ചെ സഹാറ ബിൻത് നൂർ മുഹമ്മദ്
മലായി വംശജയായ ഒരു സാമൂഹ്യ പ്രവർത്തകയാണ് ചെ സഹാറ ബിൻത് നൂർ മുഹമ്മദ് - Che Zahara binte Noor Mohamed (വിളിപ്പേര്: Che Zahara Kaum Ibu, 1907–1962). സിംഗപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇവരുടെ പ്രധാന മേഖല. ആധുനിക സ്ത്രീ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ആദ്യ മലായി വനിതയാണ് ഇവർ.[1] സിംഗപ്പൂരിലെ ആദ്യ മുസ്‌ലിം വെൽഫയർ സംഘടനയുടെ സ്ഥാപകയാണ്. മലായി വിമൻ വെൽഫയർ അസോസിയേഷൻ (ഡബ്ല്യു.എം.എം.എ -Malay Women's Welfare Association (MWWA) ) എന്നാണ് സംഘടനയുടെ പേര്.[2] 300ൽ അധികം സ്ത്രീകളും അനാഥകളുമായ ആളുകളെ മത, ജാതി, വർഗ്ഗ പരിഗണനകൾ ഇല്ലാതെ സംരക്ഷിക്കുന്നു. ഇവരെ തുന്നൽ പോലെയുള്ള കൈത്തൊഴിലുകൾ പഠിപ്പിക്കുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു.[3]
ജീവചരിത്രം
തിരുത്തുക1907ൽ സിംഗപ്പൂരിലെ ഒരു പ്രശസ്തമായ കുടുംബത്തിൽ ജനിച്ചു. ചെ സഹാറ കൗം ഇബു എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷക എന്നാണ് ഇതിനർത്ഥം. മലായി വിഭാഗങ്ങൾക്കിടയിൽ ആദ്യം ഇംഗ്ലീഷ് പഠിച്ചവരിൽ ഒരാളായിരുന്ന നൂർ മുഹമ്മദാണ് ഇവരുടെ പിതാവ്[3]. ബ്രീട്ടീഷ് ഭരണകാലത്ത് പരിഭാഷകനായും മധ്യവർത്തിയായും ഭരണാധികാരികളുടെ ഉപദേശകനായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പരമ്പരാഗതമായ മലായി വസ്ത്രമായ സരോങ്കിന് പകരം ട്രൗസർ ധരിച്ചായിരുന്നു ഇദ്ദേഹം നടന്നിരുന്നത്. ഇക്കാരണത്താൽ ഇദ്ദേഹത്തെ തദ്ദേശവാസികൾ ഇഞ്ചേ മുഹമ്മദ് പന്തലോൺ എന്ന അപരനാമത്തിൽ വിളിച്ചിരുന്നു. പന്തലോൺ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം പാന്റ്‌സ്, ട്രൗസർ എന്നൊക്കെയാണ് അർത്ഥം, ഇഞ്ചേ എന്ന മലായി വാക്കിനർത്ഥം മിസ്റ്റർ എന്നാണ്.
അലൽ മുഹമ്മദ് റുസ്സുൽ എന്ന അഭിഭാഷകനെയാണ് ചെ സഹാറ വിവാഹം ചെയ്തത്.[3] രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം അനാഥകളും വിധവകളുമായ സ്ത്രീകൾക്കും വേണ്ടി തങ്ങളുടെ സ്വന്തം വീട് നൽകി.[3] 1947 ഒക്ടോബറിൽ സ്ഥാപിച്ചു. വിവാഹ പരിഷ്‌കരണ പ്രശ്‌നങ്ങളിൽ ആയിരുന്നു ഈ സംഘടനയുടെ പ്രധാന ശ്രദ്ധ.[4] സംഘടന രൂപീകരിച്ച ഉടനെ തന്നെ 80 ഓളം പ്രവർത്തകർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു, ഇതിൽ 50 പേരും അധ്യാപകരായിരന്നു.[4] 1955ൽ സ്വറ്റസർലൻഡിൽ നടന്ന വേൾഡ് കോൺഗ്രസ് ഓഫ് മദേഴ്‌സിൽ സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.[2] 1948ൽ ചെ സഹാറ ബിൻത് നൂർ മുഹമ്മദ് പരമ്പരാഗത മലായ് വിവാഹ സമ്പ്രദായത്തെ വിമർശിച്ച് നാല് ഹ്രസ്വ നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. നിയമപരമായ അന്വേഷണങ്ങൾ കൂടാതെ ഭാര്യയെ ഉപോക്ഷിക്കുന്ന പുരുഷൻമാരുടെ നിലപാടുകളെ വിമർശിക്കുന്നതായിരുന്നു ഈ നാടകങ്ങൾ. വിവാഹ മോചിതരായ ഭാര്യമാർക്ക് ജീവനാംശം നൽകാതെ വീണ്ടും വിവാഹിതരാവുന്ന ഭർത്താക്കൻമാർക്കെതിരായ പോരാട്ടത്തിലും അവർ പങ്കാളിയായി.[5]
സാമൂഹിക ഇടപെടലുകൾ
തിരുത്തുകസിംഗപ്പൂരിൽ വിവാഹത്തിന് കുറഞ്ഞ വയസ്സ് നിശ്ചയിക്കുന്ന ലേകൊക്ക് മാര്യാജ് ബില്ലിനെ ചെ സഹാറ പിന്തുണച്ചു.[6] സിംഗപ്പൂരിലെ സ്ത്രീകൾക്കിടയിൽ രക്ത ദാനം പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ചെ സഹാറ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു.[7] 1952ൽ സിംഗപ്പൂർ കൗൺസിൽ ഓഫ് വിമൻ എന്ന സംഘടന രൂപീകരിച്ചു.എം.ഡബ്ല്യു.ഡബ്ല്യു.എം എന്ന സംഘടനയെ വ്യാപിപ്പിക്കുന്നതിലും അതിന് കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്തു."[4] 1961ൽ വിമൻസ് തചാർട്ടർ ഓഫ് സിംഗപ്പൂർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[2] ചരിത്രപരമായ പ്രധാന്യമുള്ള സിംഗപ്പൂർ വനിതകളുടെ ജീവിത വിവരണം രേഖപ്പെടുത്തുന്ന വെർച്ച്വൽ ഹാൾ 2014ൽ ചെ സഹാറയ്ക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്.[2]
പുറം കണ്ണികൾ
തിരുത്തുക- Malay Pioneers of Early Singapore Archived 2016-06-13 at the Wayback Machine. (വീഡിയോ)
അവലംബം
തിരുത്തുക- ↑ Ep 2: Che Zahara Noor Mohamed - Pioneers of Early Singapore (Video) (in ഇംഗ്ലീഷ്). Pioneers Singapore. 28 July 2015. Event occurs at 1:55. Retrieved 8 December 2015.
- ↑ 2.0 2.1 2.2 2.3 "Che Zahara Binte Noor Mohamed". Singapore Women's Hall of Fame. Archived from the original on 2016-01-05. Retrieved 8 December 2015.
- ↑ 3.0 3.1 3.2 3.3 Latiff, Sham (1 January 2015). "Che Zahara, Silent Heroine of Singapore". Aquila Style. Retrieved 8 December 2015.
- ↑ 4.0 4.1 4.2 Aidil bin Ali, Muhammad (2011). Saving the Family: Changing Attitudes Towards Marriage and Divorce in the Muslim Community in the 1950s and 1960s (PDF) (Thesis). National University of Singapore. pp. 38–39. Retrieved 8 December 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Protest On Malay Marriage Customs". The Straits Times. 9 June 1948. Retrieved 8 December 2015.
- ↑ Hughes, Tom Eames (1980). Tangled Worlds: The Story of Maria Hertogh. Institute of Southeast Asian Studies. p. 42. ISBN 9789971902124.
- ↑ "Blood Donors". The Straits Times. 9 June 1948. Retrieved 8 December 2015.