ചെറുവത്തൂർ മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം ടൗണിലാണ് ശ്രീ ചെറുവത്തൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമാണ് ഇവിടെ പ്രതിഷ്ഠ. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]. ചെറുവത്തൂർ ഗ്രാമം കാസർകോട് ആണങ്കിലും ചെറുവത്തൂർ മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിലാണ് എന്നുള്ളത് ക്ഷേത്രേശന്റെ പ്രതിഷ്ഠ മുൻപ് കാസർകോടാവാനാണ് സാധ്യത എന്നു കരുതുന്നു. അവിടെ നിന്നും പിന്നീട് കുന്നംകുളത്തിനടുത്ത് മാറ്റി പ്രതിഷ്ഠിച്ചതാവാം.

ചെറുവത്തൂർ മഹാദേവക്ഷേത്രം

.

ക്ഷേത്രം

തിരുത്തുക

കുന്നംകുളം ടൗണിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പകുതി പൂർത്തിയായ നാലംബലവും ബലിക്കല്ലും വട്ട ശ്രീകോവിലും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. ശിവക്ഷേത്രത്തിനു മുൻ വശത്തായി കുളം പണിതീർത്തിട്ടുണ്ട്. ഈ ക്ഷേത്രക്കുളത്തിനു ദർശനം കൊടുത്ത് ക്ഷേത്രേശനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെറിയ നംസ്കാര മണ്ഡപത്തിന് വലിയ പ്രത്യേകതകൾ ഒന്നും തന്നെ യില്ല.

വിശേഷങ്ങളും, പൂജാവിധികളും

തിരുത്തുക
  • ശിവരാത്രി


ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

കുന്നം കുളം ബസ്സ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ ദൂരെ കുറ്റിപ്പുറം റോഡരുകിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“