ഇന്ത്യയിൽ പൊതുവേ പൊത്തുകളിലും, കൽക്കെട്ടുകളുടെ ഇടയിലും മറ്റും കാണുന്ന ഒരിനം തേനീച്ചയാണ് ചെറുതേനീച്ച. തേനീച്ച എന്ന് പൊതുവായി പറയുമെങ്കിലും ചെറുതേനീച്ച രൂപം കൊണ്ടും വർഗ്ഗം കൊണ്ടും സ്വഭാവം കൊണ്ടും തികച്ചും വിഭിന്നമാണ്. തേനീച്ചയിനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേനീച്ചകൾ. തേൻ ശേഖരിക്കുന്ന കാര്യത്തിൽ മാത്രമാണ് മറ്റു തേനീച്ചകളുമായി ഇവയ്ക്കുള്ള പൊതുവായ സ്വഭാവം. ഇവയെ കൊമ്പില്ലാ ഈച്ചകളുടെ (Stingless_bee) വിഭാഗത്തിലാണ് പൊതുവേ പെടുത്തുന്നത്. ശാസ്ത്രീയമായി പറയുമ്പോൽ മറ്റു തേനീച്ചകൾ എപിസ് (Apis ) കുടുംബത്തിലേതാണെങ്കിൽ ചെറുതേനീച്ച ടെട്രാഗോണുലാ (Tetragonula) കുടുംബത്തിൽപ്പെട്ടതാണ്.

നാരകത്തിന്റെ പൂവിൽ നിന്നും തേൻ കുടിക്കുന്നു
വീടിൻ്റെ തറയിൽ കൂടൊരുക്കിയിരിക്കുന്ന ചെറുതേനീച്ചകൾ.

പ്രത്യേകതകൾതിരുത്തുക

ചെറുതേനീച്ച വായുസഞ്ചാരമില്ലാത്ത പൊത്തുകളിലും പോടുകളിലും ആണ് സാധാരണ കൂടുകൂട്ടുന്നത്. ഒരു പ്രവേശനദ്വാരം ഒഴികെ എല്ലാ ഭാഗങ്ങളും അവ നിർമ്മിക്കുന്ന മെഴുക് ഉപയോഗിച്ച് അടക്കുന്നു. ഈ അരക്ക് നല്ല പശയാണ്. കൂട്ടിൽ മറ്റൊരു ജീവിക്കും പ്രവേശിക്കാനാവാതെ കാവൽക്കാർ നിൽക്കുന്നു. മറ്റിനം തേനീച്ചകളെ അപേക്ഷിച്ചു നോക്കിയാൽ, ഇവറ്റകൾക്ക് കുത്തുവാനുള്ള വിഷമുള്ളുകൾ ഇല്ലെങ്കിലും കടിച്ചും അസഹൃപ്പെടുത്തിയും ശത്രുക്കളെ തുരത്തു വാനുള്ള ഇവരുടെ കഴിവ് അപാരംതന്നെയാണ്. ആണീച്ചയുമായി ചേരുന്നവരെ മാത്രമേ പെൺ തേനീച്ചക്ക് പറക്കാൻ ശേഷി ഉള്ളു. അതിനുശേഷം അവ കൂട്ടിൽ തന്നെ കഴിയുന്നു. ചെറിയഗോളങ്ങൾ ആയി ആണ് തേൻ സൂക്ഷിക്കുന്നത്. ഒരു കൂട്ടിൽ ആദ്യം പൂമ്പൊടി, മുട്ടകൾ തേൻ ഇതാണ് ക്രമം. [1]

ചെറുതേനീച്ച ഇനങ്ങൾതിരുത്തുക

സാധാരണകാണുന്ന ഈച്ചകളീൽ തന്നെ പല വിഭാഗങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രധാനമായും 6 ഇനങ്ങളോളം ഇവയെ തിരിച്ചറിഞ്ഞിട്ടുണ്ട്.[2]

വെളുത്ത് തേനീച്ചതിരുത്തുക

ചെറുതേനീച്ചകളീൽ ത്തന്നെ വളരെ വലിപ്പം കുറഞ്ഞ (സാധാരണ ചെറുതേനീച്ചയുടെ നാലിൽ ഒന്നേ വരൂ ) നാണം കുണുങ്ങികളായ ഒരു പറ്റം ചെറുതേനീച്ചകളുണ്ട്. ഇത്തിരി ക്കുഞ്ഞന്മാരായി ഇവരുടെ തേൻ ഗോളങ്ങൾക്കും പൂമ്പൊടി അറകൾക്കും മെഴുകിനും (അരക്ക്) എല്ലാം വെളുത്ത നിറമാണ്. ചിറകുകൾക്ക് ഈയ്യക്കടലാസിന്റെ പോലുള്ള തിളങ്ങുന്ന നിറവും- എന്നാൽ ഉടലിന് ഇളം കറുപ്പുമാണ് ‘ശത്രുക്കളുടെ ആക്രമണമോ സാദ്ധ്യതയോ തിരിച്ചറിഞ്ഞാൽ കൂടിന്നുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന സ്വഭാവമാണിവയ്ക്ക് -നല്ല തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ പൂമ്പൊടിയും തേനും ശേഖ രിക്കാൻ ഇവർ പുറത്തിറങ്ങാറുള്ളു. തുടർച്ചയായ മഴയോ ശൈത്യമോ വന്നാൽ കൂടിന്റെ വാതായനംപൂർണ്ണമായും അടച്ച് പുറത്തിറങ്ങാതിരിക്കാൻ ഇവർക്കു കഴിയും – വളരെച്ചെറിയ പ്രവേശനക്കുഴലും കൂവീച്ചയേക്കാൾ അല്പം മാത്രം കൂടി ഉടൽ വലിപ്പവും ഉള്ള ഇവരുടെ വാസ സ്ഥലം കണ്ടെത്തുകയെന്നത്ദുഷ്ക്കരമാണ് .മററു ചെറുതേ നീച്ച ക ളെപ്പോലെ ശത്രുക്കളെ കടിച്ചുതുരത്തുന്ന സ്വഭാവം ഇവർക്കുതിരേ യില്ല .അതുകൊണ്ടുതന്നെ എണ്ണത്തിൽ ഏറെയൊന്നുമില്ലാത്ത ഇവരെ പ്രകോപിപ്പിച്ചു കൂടി നുള്ളിൽനിന്നും പുറത്തിറക്കി കുപ്പിയിൽ കയററുന്ന വിദ്യ ഒട്ടും വിജയപ്രദ മല്ല .പല്ലിമുട്ടയുടെ നിറമുള്ള ചെറുമുട്ടകൾ, – ഒന്നു തൊട്ടാൽ ചിതറുന്ന ഉതിർമണികൾ ….!മുട്ടകളെ താങ്ങി നിർത്തുന്ന ചെറു തൂണുകൾ വിരളം.പശിമയും കുറവ് – ഇതു കൊണ്ടൊക്കെത്തന്നെ ഇവരുടെ കോളനികൾശേഖരിക്കുകയെന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടതും ശ്രമകരവുമാ ണ് .വളരെക്കുറച്ചു മാത്രമേ ഉള്ളുവെങ്കിലും ഇവർ ശേഖരിച്ചിരിക്കുന്ന തേൻ അതിവിശിഷ്ടവുംഅമൂല്യവും ഔഷധ പ്രാധാന്യം ഏറിയതുമാണ് .ആയൂർവ്വേധത്തിൽ നേത്രചികിത്സയ്ക്ക് ഏറ്റവും ഉത്തമ മായതേനും ഇതു തന്നെ ! പ്രകൃതിയുടെ ദ്രാവക സ്വർണ്ണ മെന്നാണല്ലൊതേനിനെ വിവഷിക്കപ്പെടുന്നത് എന്നിരിക്കിലും അതിലും ഏറെ അതിവിശിഷ്ടമായ തേൻ … ഇത്തരിയേഉള്ളൂവെങ്കിലും – ശേഖരിച്ചു വയ്ക്കുന്ന – കടിക്കാത്ത – വെള്ളിച്ചിറകുള്ള _നാണം കുണുങ്ങികളായ ഈ കുഞ്ഞിത്തേനീച്ചകളെ ‘പൊന്നീച്ച ” എന്നു നാമകരണം ചെയ്താലും അതൊട്ടും തന്നെ അധികമാവുകയില്ല[3]

ചെറുതേനീച്ചയെ പിടിക്കാംതിരുത്തുക

ഒരു ചെറു തേനിച്ച കൂട് ഉണ്ടാക്കാൻ ആദ്യം വീടിനു ചുറ്റും ഒന്ന് ചുറ്റി നടന്നു അവിടെ എവിടെ എങ്കിലും ചെറു തേനീച്ചയുടെ ഒരു ചെറിയ കൂട് ഉണ്ടോ എന്ന് നോക്കുക നമ്മുടെ വീടിൻറെ അടിത്തറയിൽ ഉള്ള ചെറിയ പോടുകളിൽ ചെറു തേനീച്ച കാണും ഈ കൂട്ടിൽ ഉള്ള തേനീച്ചയെ ഒരു പെട്ടിയുടെ ഉള്ളിൽ കൂട് വക്കുവാൻ പ്രേരണ കൊടുക്കുയാണ് നമ്മുടെ ലക്ഷ്യം ചെറു തേനീച്ചയുടെ കൂട് കണ്ടെത്തിയാൽ താഴെ പറയുന്ന കാര്യങ്ങൾ സംഘടിപിക്കുക

  1. ഒരു തടി പെട്ടി യോ മുളം തണ്ടോ സംഘടിപ്പികുക. ചിത്രത്തിൽ കാണുന്നത് പോലെയുള്ള തടിപെട്ടികൾ വാങ്ങുവാൻ കിട്ടും . ഹോർട്ടികൾച്ചർ ഓഫീസിൽ നിന്നാണ് ഞാൻ വാങ്ങിയത് .
  2. ഇനി രണ്ടു പാക്കറ്റ് m സീൽ വാങ്ങണം .
  3. മേസരിമാർ ലെവൽ നോക്കുവാൻ ഉപയോഗിക്കുന്ന വെള്ള ട്യൂബ് ഒരു മീറ്റർ വാങ്ങണം
  4. നിറമുള്ള സെല്ലോ ടേപ്പ്
  5. പശയോ അല്ലെങ്കിൽ ഫെവി ക്ക്വ്ക്ക്

ആദ്യം പെട്ടിയിൽ രണ്ടു അറ്റത്തും ഒരു ദ്വാരം ഇടണം .ട്യൂബ് കടത്തുവാൻ പാകത്തിന് ഒരു ദ്വാരവും . തേനീച്ചക്ക് കടക്കുവാൻ പാകത്തിന് മറ്റേ ദ്വാരവും ഇടണം ഇനി പെട്ടി ചേർത്ത് വച്ച് ചുറ്റോടു ചുറ്റും സെല്ലോ ടേപ്പ് ഒട്ടിക്കുക

ഇനി നമ്മൾ കണ്ടെത്തിയ തേനീച്ച കോളനിയിലെ പൊക്കിൾ ഇളക്കി പെട്ടിയുടെ മുൻപിൽ ദ്വാരത്തിനു ചുറ്റും ഒട്ടിക്കുക .തേനീച്ചക്ക് പെട്ടിക്കുള്ളിൽ കയറുവാൻ വേണ്ടിയാണിത്

ഇനി വെള്ള ട്യൂബ് ഒരു വശം തേനീച്ച കൂടിനുള്ളിൽ കടത്തി m സീൽ പൊതിയുക ഇനി വെള്ള ടുബിന്റെ മറു വശം നമ്മുടെ പെട്ടിയുടെ മറ്റേ അറ്റത്തുള്ള ദ്വാരതിലുടെ ഉള്ളിൽ കടത്തി അവിടെയും m സീൽ ഒട്ടിക്കുക

ഇനി കൂടിനു ചുറ്റും ഒരു കല്ല്‌ കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുത്താൽ തേനീച്ച പതുക്കെ പെട്ടിയിലേക്ക് ട്യൂബ് വഴി വരുന്നത് കാണാം

ഉച്ച സമയത്തെ ഇത് ചെയ്യാവു . രണ്ടു ദിവസം കഴിയുമ്പോൾ തേനീച്ചകൾ വരവും പോക്കും പുതിയ പെട്ടിയിലുടെ ആക്കും പെട്ടി അനക്കാതെ ഒരിടത്‌ ഉറപ്പിക്കുക .മഴ കൊള്ളാതെ ഇരിക്കാൻ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ച് പെട്ടി പൊതിയാം

ആറു മാസം കഴിയുമ്പോൾ പെട്ടി ടുബിൽ നിന്നും മാറ്റി ഒരിടത്ത് കെട്ടി തൂക്കാം ഒരു പുതിയ ചെറു തേനീച്ച കോളനി റെഡി ......വായിക്കുമ്പോൾ പ്രയാസം ആണെന്ന് തോന്നാം പക്ഷെ വളരെ എളുപ്പം ആണ്. ആയുർ വേദ ചികിൽസയിൽ ചെറുതേനും മറ്റ് തേനും വ്യത്യസ്തമായാണ് പരിഗണിക്കുന്നത്.

ചെറുതേൻ മറ്റു തേനുകളേക്കാൾ വിശേഷപ്പെട്ടതാണ്[അവലംബം ആവശ്യമാണ്]. ചെറുതേൻ സാധാരണ പിഴിഞ്ഞ് എടുക്കാറുണ്ട്എങ്കിലും അത് തെനിൻറെ ഗുണം കുറയ്ക്കുന്നു. അതിൻറെ പുംപൊടിയും മുട്ടയുടെ ചില പദാർതങ്ങളും അതിൽ ചേരുന്നത് കൊണ്ടാണത്. സുരക്ഷിതമായ രീതി വെയിലത്ത്‌ വെച്ച് ചൂടാക്കി എടുക്കുക എന്നതാണ്. ഒരു സ്റ്റീൽപാത്രത്തിൽ ചരിച്ചുവെച്ചു വെയിൽ കൊള്ളിച്ചാൽ തേൻ മാത്രമായി ഊറി വരുന്നതാണ്.

അവലംബംതിരുത്തുക

  1. https://www.youtube.com/watch?v=Av43ZiQP1UQ
  2. https://www.youtube.com/watch?v=1qaLdGcopFU
  3. https://madhusreehoney.com/2017/12/21/white-sting-less-bees-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%A4%E0%B5%87%E0%B4%A8%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A/
"https://ml.wikipedia.org/w/index.php?title=ചെറുതേനീച്ച&oldid=3519533" എന്ന താളിൽനിന്ന് ശേഖരിച്ചത്