ഏഷ്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന പുഷ്പിക്കുന്ന സസ്യമാണ് ചെറുതുടലി.(ശാസ്ത്രീയനാമം: Ziziphus oenoplia) Jackal Jujube, Small-fruited Jujube, Wild Jujube എന്നെല്ലാം അറിയപ്പെടുന്നു. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള ചെറിയ വള്ളിച്ചെടിപോലെ ഒരു സസ്യമാണിത്. കായ ഭക്ഷ്യയോഗ്യമാണ്. ഇന്ത്യയിൽ ആയുർവേദമരുന്നിൽ വളരെ പ്രസിദ്ധമാണിത്. കൊങ്കണി ആൾക്കാർ ഇല ചവയ്ക്കാനും മുറിവു കെട്ടാൻ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇല ചവയ്ക്കുന്നത് ഉമിനീരുണ്ടാവാൻ നല്ലതാണ്[1]. മ്യാന്മറിലും ഇതു മരുന്നായി ഉപയോഗിക്കുന്നു. വരയൻ കോമാളി ലാർവയുടെ പ്രധാന ഭക്ഷണസസ്യം വൻതുടലി ആണ്. മലബാർ മിന്നൻ ശലഭത്തിന്റെ പുഴുവിനെ കണ്ടെത്തിയത് ഈ സസ്യത്തിലാണ്. കാട്ടിലും നാട്ടിലും ഉപദ്രവകാരിയായ കളയാണ്. അതിർത്തിയിൽ വേലിക്കായി ഉപയോഗിക്കുന്നു. തെക്കൻ കർണാടകത്തിലെ ബിള്ളവ വർഗ്ഗക്കാർ ഭൂതബാധ ഒഴിപ്പിക്കാൻ ഇതിന്റെ കൊമ്പ് ഉപയോഗിക്കുന്നു. ദുർമരണം, ദുർനാളിൽ മരണം ഇവ സംഭവിച്ചാൽ പിറ്റെ ദിവസം മഞ്ഞ്ല്വെള്ളം തളിച്ച് വൻതുടലിക്കമ്പുകൊണ്ട് വീട് ആകെ അടിക്കും.

ചെറുതുടലി
ചെറുതുടലി-ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Z. oenoplia
Binomial name
Ziziphus oenoplia
(L.) Mill.
Synonyms
  • Rhamnus oenoplia L.

ഇതും കാണുക തിരുത്തുക

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-09. Retrieved 2012-10-31.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുതുടലി&oldid=3930295" എന്ന താളിൽനിന്ന് ശേഖരിച്ചത്