ചെറുകുളമ്പ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ചെറുകുളമ്പ. പഴയ വള്ളുവനാടിന്റെ ഭാഗമായ ഈ പ്രദേശത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. കർഷകത്തൊഴിലാളികൾ ധാരാളമുള്ള ഇവിടെ പരമ്പരാഗതമായ കൃഷി രീതികൾ ത‍ുടരുന്നു.

പേരിന് പിന്നിൽ: ചെറുകുളമ്പ് ഗ്രാമം പേര് പോലെ തന്നെ ഒരു ചെറിയ ഗ്രാമമാണ്, എങ്കിലും ആ പേര് ആദ്യകാലത്ത് ചെറുകുളമ്പ് എന്നായിരുന്നില്ല, ചേറ് കുളമ്പ് എന്നായിരുന്നു, അതിന് മുമ്പ് മൂച്ചിക്കൽ എന്നും ആയിരുന്നു. ചെറുകുളമ്പ് അങ്ങാടിയോട് ചേർന്ന് കുളമ്പ് അഥവാ കുളമ്പിൽ എന്ന ഒരു കുടുംബമുണ്ട്, അവരുടെ തൊട്ടടുത്തുകൂടിയായിരുന്നു പഴയ പാത പോയിരുന്നത്, ആ പാതയിലൂടെ വർഷക്കാലത്ത് സഞ്ചരിക്കുന്നത് പ്രയാസമായിരുന്നു. കാളവണ്ടികളും കുതിരവണ്ടികളും ഉണ്ടായിരുന്ന ആ കാലത്ത് ആ പ്രദേശത്തെ ചെത്ത് വഴി മൊത്തവും ചെളി നിറയും, അവിടെ എത്തുന്ന കാളവണ്ടികള് തള്ളിക്കയറ്റാനായി ആളുകള് കാത്തിരിക്കുന്ന പതിവുണ്ടായിരുന്നു, ചേറ് നിറയുന്ന ആ പ്രദേശത്തിന് അങ്ങനെ ചേറ്കുളമ്പ് എന്ന് ആരോ നാമകരണം ചെയ്തു. അത് പിന്നീട് ചെറുകുളമ്പ് എന്നായി മാറി.

"https://ml.wikipedia.org/w/index.php?title=ചെറുകുളമ്പ&oldid=3978486" എന്ന താളിൽനിന്ന് ശേഖരിച്ചത്