ചെറിയപത്തിയൂർ ദേവിക്ഷേത്രം
മാവേലിക്കര കായംകുളം പാതയിൽ ചെട്ടിക്കുളങ്ങരക്കടുത്ത് ഭഗവതിപ്പടിയിൽ നിന്നും പത്തിയൂർക്കുപോകുമ്പോൾ ഇടത്ത് വശത്താണ് ചെറിയപത്തിയൂർ ദേവിക്ഷേത്രം കുടികൊള്ളുന്നത്. ക്ഷേത്രത്തിനുമുമ്പിൽ എൽ പി സ്കൂളും പ്രവർത്തിക്കുന്നു. വിശാലമായ അമ്പലപ്പറമ്പ് ഈ ക്ഷേത്രത്തിന്റെപ്രത്യേകതയാണ്. ക്ഷേത്രത്തിനകത്തെ ആൽമാവും (പേരാലും മാവും) വിശേഷമാണ്. ഈ പ്രദേശത്ത് അധികം കാണാത്ത ഇനം പേരാൽ ആണ് അവിടെ ഉള്ളത്.
ചിത്രശാല
തിരുത്തുക-
അമ്പലക്കാള
-
പ്രത്യേകതരം പേരാലും മാവും ചേർന്ന ആൽമാവ്