തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി 1995-ൽ പ്രദർശിപ്പിച്ച നാടകമാണ് ചെമ്മീൻ. നാടക സംവിധായകനായ ബേബിക്കുട്ടൻ തേവലക്കര തൂലിക എന്ന സമിതിയിലൂടെയാണ് ഈ നാടകം സംവിധാനം ചെയ്ത് പ്രദർശിപ്പിച്ചത്. ഒരുവർഷം തന്നെ 350-ൽ അധികം വേദിയിൽ ചെമ്മീൻ പ്രദർശിപ്പിക്കപ്പെട്ടു[1]. കേരള സർക്കാരിന്റെ അഞ്ച് പുരസ്കാരങ്ങൾ നാടകം നേടി. ചെമ്പൻകുഞ്ഞിന്റെ വേഷമിട്ട എൻ.എസ്. പ്രകാശ് മികച്ച നടനും കറുത്തമ്മയായ ബിന്ദു സുരേഷ് നല്ല രണ്ടാമത്തെ നടിക്കും ഗാനാലാപനത്തിനു പട്ടണക്കാട് പുരുഷോത്തമനും സംഗീതത്തിനു കുമരകം രാജപ്പനും ഗാനരചനയ്ക്ക് ഏഴാച്ചേരി രാമചന്ദ്രനും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ പൂഞ്ഞാർ നവധാര എന്ന സമിതിയിലെ ചിലർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ പുരസ്കാരങ്ങൾ ഇതേവരെ നൽകിയിട്ടില്ല.

അവലംബം തിരുത്തുക

  1. "മനോരമ ഓൺലൈൻ". Archived from the original on 2012-07-11. Retrieved 2012-07-11.
"https://ml.wikipedia.org/w/index.php?title=ചെമ്മീൻ_(നാടകം)&oldid=3631460" എന്ന താളിൽനിന്ന് ശേഖരിച്ചത്