ചെമ്മരുതി ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെമ്മരുതി.[1]. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചെമ്മരുതി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°45′34″N 76°45′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾവണ്ടിപ്പുര, കോവൂർ, പാളയംകുന്ന്, മാവിന്മൂട്, ശിവപുരം, മുത്താന, പഞ്ചായത്ത് ഓഫീസ്, ഞെക്കാട്, ചെമ്മരുതി, തറട്ട, വലിയവിള, പ്രാലേയഗിരി, പനയറ, തോക്കാട്, ശ്രീനിവാസപുരം, തച്ചോട്, ചാവടിമുക്ക്, നടയറ, മുട്ടപ്പലം
ജനസംഖ്യ
ജനസംഖ്യ30,930 (2001) Edit this on Wikidata
പുരുഷന്മാർ• 14,480 (2001) Edit this on Wikidata
സ്ത്രീകൾ• 16,450 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.56 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221809
LSG• G010101
SEC• G01071
Map

സ്ഥലനാമോൽപത്തി

തിരുത്തുക

ഇവിടെ ധാരാളമായി കാണപ്പെടുന്ന 'ചുവന്ന മരുതി' എന്ന സസ്യത്തിന്റെ പേരിൽനിന്നാണ് ചെമ്മരുതി എന്ന പേരുണ്ടായത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

തിരുത്തുക

എ.കെ.ജിയും, പി. കൃഷ്ണപിള്ളയും ഈ പ്രദേശത്തെത്തുകയും ഇവിടെ കർഷക പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ശ്രീനിവാസപുരം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ.


വാണിജ്യ-ഗതാഗത പ്രാധാന്യം

തിരുത്തുക

പാളയം-കുന്നിലുള്ള കശുവണ്ടി ഫാക്ടറിയാണ് പഞ്ചായത്തിലെ പ്രധാന വ്യവസായ സ്ഥാപനം.


പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

15 ഓഗസ്റ്റ് 1953 ലാണ് ചെമ്മരുതി പഞ്ചായത്ത് രൂപീകൃതമായത്. സി.എൻ.കേശവനായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

അതിരുകൾ

തിരുത്തുക

കിഴക്ക് : മാവിൻമൂട്, 28-ാം മൈൽ റോഡ് നാവായ്ക്കുളം ഗ്രാമപഞ്ചായത്ത്,ഒറ്റൂർ പഞ്ചായത്ത് പടിഞ്ഞാറ് : വർക്കല മുനിസിപ്പാലിറ്റി പ്രദേശം, ഇലകമൺ ഗ്രാമപ്പഞ്ചായത്ത് വടക്ക് : വർക്കല-പാരിപ്പള്ളി പി.ഡബ്യു.ഡി റോഡ്, ഇലകമൺ പഞ്ചായത്ത് തെക്ക് : വർക്കല-കñമ്പലം റോഡ്, ഒറ്റൂർ ചെറുന്നിയൂർ പഞ്ചായത്തുകൾ


ഭൂപ്രകൃതി

തിരുത്തുക

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, (കരിങ്കൽ ക്വാറികൾ), താഴ്വരകൾ, നെൽപാടങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.


ജലപ്രകൃതി

തിരുത്തുക

ശരാശരി മഴലഭിക്കുന്ന പ്രദേശമാണിത്. കുളങ്ങളും, തോടുകളും, ചെമ്മരുത്തിയാറുമാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സ്.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

തിരുത്തുക

തൃപ്പോരിട്ടകാവ്, മുത്താന ശിവക്ഷേത്രം, ചേന്നൻകോട് ശ്രീധർമശാസ്താക്ഷേത്രം, കൂടാതെ ക്രിസ്ത്യൻ മുസ്ളീം പള്ളികളുമാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ

തിരുത്തുക

നടരാജഗുരുവിന്റെ ഗുരുകുലം ചെമ്മരുത്തി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

തിരുത്തുക
  1. പാളയംകുന്ന്
  2. കോവൂർ
  3. ശിവപുരം
  4. മുത്താന
  5. മാവിൻമൂട്
  6. ഞെക്കാട്
  7. ചെമ്മരുതി
  8. തറട്ട
  9. പഞ്ചായത്താഫീസ് വാർഡ്
  10. വണ്ടിപ്പുര
  11. പനയറ
  12. തോക്കാട്
  13. പ്രാലേയഗിരി
  14. ഊറ്റുകുഴി
  15. മുട്ടപ്പലം
  16. ശ്രീനവാസപുരം
  17. നടയറ
  18. ചാവടിമുക്ക്
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ചെമ്മരുതി ഗ്രാമപഞ്ചായത്ത്)