ചെമ്പുക്കടവ് തടയണ Chembukkadavu Weir കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി ഗ്രാമത്തിൽ ചാലിപ്പുഴക്കു കുറുകേ സ്ഥാപിച്ചിട്ടുള്ള ചെറിയ തടയണയാണ്..[1] കോഴിക്കോട് പട്ടണത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ തുഷാരഗിരിക്കടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തടയണയ്ക്കു താഴെയുള്ള പവർ ഹൗസിലേക്ക് ജലം എത്തിച്ച് 6.3 കിലോവോൾട്ട് വൈദ്യുതി നിർമ്മിക്കുന്നു. ഇതിനുശേഷം വൈദ്യുതിയെ 33 കെവി ആക്കി മാറ്റിയശേഷം അഗസ്ത്യമൂഴിയിലുള്ള 110 കെ.വി. സബ്സ്റ്റേഷനിൽ എത്തിക്കുന്നു. പദ്ധതിയുടെ നടത്തിപ്പ് കെ.എസ്.ഇ.ബിക്കാണ്. [2] [3]

ചെമ്പുക്കടവ് തടയണ

റഫറൻസുകൾ

തിരുത്തുക
  1. "Kerala State Electricity Board Limited - Small Hydro Projects". www.kseb.in. Retrieved 2021-07-29.
  2. "Diversion Structures in Kozhikode District – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-29.
  3. "Hydroelectric Power Plants in Kerala & Tamil Nadu" (PDF). Archived from the original (PDF) on 2013-11-01. Retrieved 2021-08-03.
"https://ml.wikipedia.org/w/index.php?title=ചെമ്പുകടവ്_തടയണ&oldid=4075601" എന്ന താളിൽനിന്ന് ശേഖരിച്ചത്