ചെമ്പരത്തി ചായ ഒരു പ്രത്യേക തരം ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു.

Hibiscus tea
Dried hibiscus calyces

സവിശേഷതകൾ തിരുത്തുക

അതിന് പുളിരുചിയാണ്. പലപ്പോഴും പഞ്ചസാര മധുരത്തിനായി ചേർത്തുപയോഗിക്കുന്നു. ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. പാരമ്പര്യമായി ശക്തികുറഞ്ഞ ഒരു ഔഷധമായി കരുതിവരുന്നു. പടിഞ്ഞാറൻ സുഡാനിൽ വളരുന്ന കയ്പ്പുരസമുള്ള വെളുത്ത ചെമ്പരത്തി ചായ ആചാരപരമായി അതിഥികളെ സൽക്കരിക്കാനായി ഉപയോഗിക്കുന്നു. ചെമ്പരത്തി ചായയിൽ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെല്ഫിനിഡിൻ, തുടങ്ങിയ flavonoid ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിക്ക് അതിന്റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിച്ചത്.

ഈ പാനീയം വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു.

രാജ്യം ചെമ്പരത്തി ചായയുടെ പ്രാദേശികനാമം
ഓസ്ട്രേലിയ റോസെല്ല
ലാറ്റിൻ അമേരിക്ക അഗ്വാ ഡി ജമൈക്ക
ഹിന്ദി അർഹുൽ കാ ഫൂൽ
ഈജിപ്ത്, സുഡാൻ, ഇറ്റലി, റഷ്യ കർക്കഡെ
ഇറാക്ക് ചായ് കുചറാത്ത്
ഇറാൻ ചായ് തോർഷ്
ഫിലിപ്പൈൻസ് ഗുമാമെല
പടിഞ്ഞാറൻ ആഫ്രിക്ക ബിസ്സാപ്പ് അല്ലെങ്കിൽ വോഞ്ജോ
ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് ആന്റ് ടുബാഗോ സോറെൽ
കരീബിയൻ റെഡ് സോറെൽ

ചെമ്പരത്തി ചായയിലെ പ്രധാന സംയുക്തങ്ങൾ തിരുത്തുക

ചെമ്പരത്തിപ്പൂവിൽ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു.

ഉപയോഗം തിരുത്തുക

അമേരിക്കൻ രാജ്യങ്ങളിൽ തിരുത്തുക

ആഫ്രിക്കയിൽ തിരുത്തുക

ഏഷ്യയിൽ തിരുത്തുക

യൂറോപ്പിൽ തിരുത്തുക

ചെമ്പരത്തി ചായ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെമ്പരത്തി_ചായ&oldid=3282713" എന്ന താളിൽനിന്ന് ശേഖരിച്ചത്