ചെമങ് നദി
ചെമങ് നദി (/ʃəˈmʌŋ/ shə-MUNG) ഏകദേശം 46.4 മൈൽ (74.7 കിലോമീറ്റർ)[4] നീളമുള്ളതും യു.എസ്. സംസ്ഥാനങ്ങളായ ന്യൂയോർക്കിൻറെ തെക്ക് മധ്യ മേഖലയിലൂടെയും വടക്കൻ പെൻസിൽവാനിയയിലൂടെയും ഒഴുകുന്ന സസ്ക്വെഹാന്ന നദിയുടെ ഒരു പോഷകനദിയാണ്. ന്യൂയോർക്കിലെ തെക്കൻ ടയറിലെ വടക്കൻ അല്ലെഗെനി പീഠഭൂമിയിലെ ഒരു പർവതപ്രദേശത്തുകൂടി ഇത് ഒഴുകുന്ന ഈ നദിയുടെ താഴ്‌വര പ്രദേശത്തെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായിരുന്നുവെങ്കിലും 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ അതിൻറെ പ്രഭാവം കുറഞ്ഞു.
ചെമങ് നദി | |
---|---|
Country | അമേരിക്കൻ ഐക്യനാടുകൾ |
State | ന്യൂയോർക്ക്, പെൻസിൽവാനിയ |
Counties | Steuben, NY, Chemung, NY, Bradford, PA |
Cities | Corning, Elmira |
Physical characteristics | |
പ്രധാന സ്രോതസ്സ് | ടിയോഗ നദി Armenia Township 41°45′40″N 76°51′39″W / 41.76111°N 76.86083°W |
രണ്ടാമത്തെ സ്രോതസ്സ് | കൊഹോക്‌ടൺ നദി ടാബർ കോർണേഴ്സ് 42°39′26″N 77°31′56″W / 42.65722°N 77.53222°W |
നദീമുഖം | സസ്ക്വെഹാന്ന നദി Sayre, PA 722 അടി (220 മീ)[1] 41°55′19″N 76°30′56″W / 41.92194°N 76.51556°W[2] |
നീളം | 46 മൈ (74 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 2,506 ച മൈ ([convert: unknown unit])[3] |
വിവരണം
തിരുത്തുകകോർണിംഗിന് തൊട്ടു പടിഞ്ഞാറ് സ്റ്റ്യൂബെൻ കൗണ്ടിയിലെ പെയിന്റ് പോസ്റ്റിന് സമീപം ടിയോഗ, കൊഹോക്‌ടൺ നദികളുടെ സംഗമസ്ഥാനത്താണ് ചെമുങ് നദി രൂപപ്പെടുന്നത്. കോർണിംഗ്, ബിഗ് ഫ്ലാറ്റ്സ്, എൽമിറ, വേവർലി എന്നിവയിലൂടെ ഇത് സാധാരണയായി കിഴക്ക്-തെക്കുകിഴക്കൻ ദിശയിലൂടെ ഒഴുകുന്നു. സെയറിന് ഏകദേശം 2 മൈൽ (3 കിലോമീറ്റർ) തെക്ക് സസ്ക്വെഹാന്ന നദിയിലേയ്ക്ക് ചേരുന്നതിന് മുമ്പ് ഇത് വടക്കൻ പെൻസിൽവാനിയയിലേക്ക് കടക്കുന്നു.
അവലംബം
തിരുത്തുക- ↑ Google Earth elevation for GNIS coordinates.
- ↑ 2.0 2.1 "Chemung River". Geographic Names Information System. United States Geological Survey. Retrieved September 10, 2016.
- ↑ 3.0 3.1 3.2 Water Resources Data New York Water Year 2003, Volume 3: Western New York, USGS
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed August 8, 2011