ചെപ്പും പന്തും(ജാലവിദ്യ)
കേരളീയമായ ഒരു ജാല വിദ്യയാണ് ചെപ്പും പന്തും. തറയിൽ ചമ്രംപടിഞ്ഞിരുന്നാണ് ഇതവതരിപ്പിക്കുന്നത്. ഒരു പ്രത്യേകതരം വായ്ത്താരിയോടെയാണ് ചെയ്യുക. 'ഇന്ത ചെപ്പ് കാലി, വലംകൈ കാലി, ഇടംകൈ കാലി, പന്ത് ഇങ്ക വാ...' ഇങ്ങനെയാണ് വായ്ത്താരി തുടങ്ങുന്നത്. മുപ്പതുമുറകളാണ് ചെപ്പും പന്തും വിദ്യയിലുള്ളത്. പഴയ കാലത്ത് കുടുംബസദസ്സുകളിലായിരുന്നു ഇതിന്റെ അവതരണം. കൈയടക്കവും കൈയൊതുക്കവും ഒരു പോലെ ഇതിന്റെ അവതരണത്തിന് ആവശ്യമാണ്. വാഴക്കുന്നം നമ്പൂതിരി ഈ ജാലവിദ്യയിൽ പ്രശസ്തനായിരുന്നു. വെസ്റ്റേൺ കപ്സ് ആൻഡ് ബോൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യ ഈ വിദ്യയുടെ മറ്റൊരു രൂപമാണ്. വാഴകുന്നത്തിന്റെ ശിഷ്യനായ കുറ്റ്യാടി നാണു, ഉഡുപ്പിയിലെ മാന്ത്രികൻ ജൂനിയർ ശങ്കർ എന്നിവർ ഈ വിദ്യ അവതരിപ്പിച്ചു വരുന്നു.[1]
ചെപ്പടി വിദ്യ
തിരുത്തുകഈ ഇന്ദ്ര ജാലത്തിൽ നാല് ചെപ്പും എട്ട് പന്തും ഉപയോഗിക്കും. ചിരട്ടയുടെ മൂട്ടിൽ തുളച്ച് ഒരു കോല് തിരുകിയതാണ് ചെപ്പുകൾ. കയ്യടക്കി വിദ്യകളാണ് ഇതിലേറെയും. കുറവ സമുദായത്തിൽപ്പെട്ടവർ ഈ വിദ്യ അവതരിപ്പിച്ചു വരാറുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "കഥകളിനടന് മെയ് വഴങ്ങണം, ജാലവിദ്യക്കാരന് കൈ വഴങ്ങണം". മാതൃഭൂമി. 9 February 2020. Archived from the original on 2021-02-09. Retrieved 8 February 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ ഡോ.എം.വി. വിഷ്ണു നമ്പൂതിരി (2010). ഫോൿലോർ നിഘണ്ടു. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 388. ISBN 8176387568.