ചെന്നൈ എഗ്മൂർ തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം
(ചെന്നൈ എഗ്മോർ റെയിൽ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈ എഗ്മൂർ (മുൻപ് മദ്രാസ് എഗ്മോർ) ചെന്നൈ നഗരത്തിലെ എഴുമ്പൂർ എന്ന സ്ഥലത്തുള്ള തീവണ്ടി നിലയമാണ്. എഴുമ്പൂർ എന്നതിന്റെ ആംഗലേയ നാമമാണ് എഗ്മോർ. തെക്കൻ തമിഴ്നാട്, മദ്ധ്യ തമിഴ്നാട്, കേരളം എന്നീ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾക്കും വടക്കേഇന്ത്യയിലേക്കുള്ള ചില ട്രെയിനുകൾക്കും എഗ്മോർ റെയിൽ നിലയം സേവനം നൽകുന്നു. ചെന്നൈ സെൻട്രൽ സ്റ്റേഷൻ ചെന്നൈക്ക് വടക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങളിലേക്ക് സേവനം കൊടുക്കുമ്പോൾ, തെക്കൻ തമിഴ്നാടിലേക്കുള്ള സേവനം എഗ്മോർ നൽകുന്നു. ചെന്നൈ ബീച്ച് - താമ്പരം പാതയിലെ ഒരു പ്രധാന നിറുത്തമാണ് എഗ്മോർ.

ചെന്നൈ എഗ്മോർ
(മദ്രാസ് എഗ്മോർ)
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
പ്രധാന കവാടം
General information
Locationസ്റ്റേഷൻ റോഡ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°04′41″N 80°15′42″E / 13.0780°N 80.2616°E / 13.0780; 80.2616
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)ചെന്നൈ എഗ്മോർ - വിജയവാഡ
ചെന്നൈ എഗ്മോർ - കന്യാകുമാരി
Platforms11
Tracks15
Connectionsടാക്സി സ്റ്റാൻഡ്
Construction
Structure typeStandard on-ground station
Parkingഉണ്ട്
AccessibleChennai Egmore
Other information
Station codeMS
Fare zoneദക്ഷിണ റെയിൽവേ
History
Opened1908
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)
Services
പ്രതിദിനം 25 ദീർഘദൂര ട്രെയിനുകൾ
118 പുറനഗര ട്രെയിനുകൾ[1]

ചെന്നൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും പ്രൗഢിയുള്ളതുമായ ഒരു നിർമ്മാണ രീതിയാണ് ഈ സ്റ്റേഷനുള്ളത്. ഇത് ഗോതിക്ക് ശൈലിയിലുള്ള ഒരു കെട്ടിടമാണ്. എഗ്മോറിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ 75% വും തിരുച്ചിറപ്പള്ളി വഴിയാണ് കടന്നുപോകുന്നത്.

ചരിത്രം

തിരുത്തുക
 
1908ൽ എഗ്മോർ സ്റ്റേഷൻ
 
1913ൽ എഗ്മോർ സ്റ്റേഷൻ

ചരിത്ര രേഖകൾ പ്രകാരം ചെന്നൈ എഗ്മോർ ഒരു കോട്ടയായിരുന്നു. ഇവിടം ആയുധശേഖരമായി പ്രവർത്തിച്ചിരുന്നതിനാലാണ് ബ്രിട്ടിഷുകാർ റെയിൽ നിലയം ആക്കിയത്. ഇത് ആയുധം നീക്കുപോക്കു ചെയ്യാൻ സൗകര്യമായിരുന്നു.[2]

ഡോ. പോൾ ആൻഡി എന്ന വ്യക്തിയുടെ സ്വകാര്യ സ്വത്തായിരുന്ന രണ്ടര ഏക്കർ ഭൂമിയിലാണ് ഈ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. സൗത്തിന്ത്യൻ റെയിൽവേ കമ്പനി 1 ലക്ഷം രൂപയ്ക്കാണ് ഈ സ്ഥലം അദ്ദേഹത്തിൽ നിന്നും വാങിയത്. ഹെന്രി ഇർവിൻ എന്ന എഞ്ചിനീയർ ആണ് ഈ കെട്ടിടം ആസൂത്രണം ചെയ്തത്. 1905ൽ തുടങ്ങി 3 വർഷം കൊണ്ടാണ് ഈ സ്റ്റേഷന്റെ പണി പൂർത്തിയാക്കിയത്.[1] ടി.സംയനാദ പിള്ളൈ (ബാംഗളൂർ) ആയിരുന്നു നിർമ്മാണത്തിന്റെ കരാറുകാരൻ. ഒന്നേമുക്കാൽ കോടി രൂപയ്ക്കാണ് പണി പൂർത്തിയാക്കിയത്. 1908 ജൂൺ 11ആം തിയ്യതിയാണ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.[3][4]

സ്റ്റേഷൻ തുടങ്ങുമ്പോൾ റോബർട്ട് ക്ല്ലൈവിന്റെ പേരിടാൻ ആലോചിച്ചിരുന്നു എങ്കിലും പൊതു എതിർപ്പ് മാനിച്ച് എഗ്മോർ എന്ന് തന്നെ പേരിടുകയായിരുന്നു. തുടക്കത്തിൽ വൈദ്യുതി ബന്ധം ഇല്ലാതിരുന്ന സ്റ്റേഷൻ, ഒരു ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്.[1] ആരംഭ കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മീറ്റർ ഗേജ് ടെർമിനലായി ഇത് പ്രവർത്തിച്ചു വന്നു. 1930ലും 1980ലും ഈ.സി.ബേർഡ് എന്ന കമ്പനി ഈ സ്റ്റേഷൻ പുനഃക്രമീകരണങ്ങൾ നടത്തി.[3] 1990ൽ ഇത് ഒരു വലിയ ബ്രോഡ് ഗേജ് സ്റ്റേഷനായി മാറുകയും ചെയ്തു.[5]

പണ്ട് കാലങ്ങളിൽ സ്വകാര്യവാഹങ്ങൾ പ്ലാറ്റ്ഫോമിനുള്ളിൽ കൊണ്ടു പോകാനുള്ള അനുമതിയുണ്ടായിരുന്നു. ഇത് സാധനങ്ങൾ കയറ്റാനും ഇറക്കാനും വളരെ പ്രയോജനപ്പെടുത്തിയിരുന്നു.

ചെന്നൈ എഗ്മോർ സ്റ്റേഷൻ രണ്ട് മേല്പാലങ്ങൾക്കു നടുവിലാണ് സ്ഥിതി ചെയ്യുന്നത്. 300x70 അടിയുള്ള ഈ കെട്ടിടം ലണ്ടൻ ചാറിങ് ക്രോസ്സ് സ്റ്റേഷൻ വലുതാണ്. 750 മീറ്റർ നീളം വീതമുള്ള 11 നടമേടകളാണ് ഈ സ്റ്റേഷനുള്ളത്. ഇതിൽ 1,2,3 എന്നിവ ചെറിയ നടമേടകളാണ്. 4,5,6,7 എന്നീ നടമേടകൾ പ്രധാന ഡോമിനുള്ളിൽ വരുന്നതും പ്രധാന കവാടത്തിനു നേരെ ഉള്ളതുമാണ്. 8,9,10,11 നടമേടകൾ പുറനഗര ട്രെയിനുകൾക്കായി ഉള്ളതാണ്. 1ആം നടമേട കിഴക്കുവശത്തും 11ആം നടമേട പടിഞ്ഞാറുവശത്തും സ്ഥിതി ചെയ്യുന്നു. ചില നടമേടകളിൽ യന്ത്രപ്പടിക്കെട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.

എഗ്മോർ സ്റ്റേഷൻ, കിഴക്കുഭാഗത്തു നിന്ന്, മെയ് 2011

തിരക്ക്

തിരുത്തുക

2013ലെ കണക്കുകൾ പ്രകാരം 35 ദീർഘദൂര ട്രെയിനുകൾ, 118 പുറനഗര ട്രെയിനുകൾ, ഒന്നര ലക്ഷം ജനങ്ങൾ എന്നിവയ്ക്ക് ദിനേന സേവനം നൽകുന്ന ഒരു റെയിൽ നിലയമാണ് എഗ്മോർ. സ്റ്റേഷന്റെ ദൈനം ദിന വരവ് 17.06 ലക്ഷം രൂപയാണ്.

അവലമ്പങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 "Red-letter day for Southern Railway". The Hindu. Chennai: The Hindu. 11 June 2008. Archived from the original on 2008-06-13. Retrieved 17-Jun-2012. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  2. Pain, Paromita (27 Jun 2008). "Heritage tracks". Business Line. Chennai: The Hindu. Retrieved 8-Nov-2012. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 Muthiah, S. (16 June 2008). "Egmore and the South". The Hindu. Chennai: The Hindu. Archived from the original on 2008-06-20. Retrieved 29-Dec-2011. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  4. Muthiah, S. (9 May 2010). "The railway of the Deep South". The Hindu. Chennai: The Hindu. Archived from the original on 2010-11-17. Retrieved 28-Dec-2011. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  5. "One hundred years of tireless travel ... still chugging with charm". The Hindu. 7 June 2008. Archived from the original on 2008-06-10. Retrieved 24-May-2011. {{cite news}}: Check date values in: |accessdate= (help)