ചെന്തുരുണി വനത്തിലെ പക്ഷികൾ

കൊല്ലം ജില്ലയിലെ കല്ലട ആറിലെ തെന്മല അണക്കെട്ടിനു ചുറ്റുമുള്ള വന്യജീവിസങ്കേതമാണ് ചെന്തുരുണി വന്യജീവി സങ്കേതം. 171 ച. കി. മീ വിസ്തീർണമുള്ള ഈ വന്യ ജീവി സങ്കേതത്തിൽ, ഒരു സംഘം പക്ഷി ശാസ്ത്രജ്ഞർ, 2011 ഫെബ്രുവരി 18 മുതൽ, മൂന്നു ദിവസം നടത്തിയ വാർഷിക സർവേയിൽ, ആകെ 170 പക്ഷി ഇനങ്ങളെ കണ്ടെത്തി. പരിസ്ഥിതി സംഘടനകളായ വടെർസ്, വാർബ്ലെര്സ് ആണ് കഴിഞ്ഞ 16 വർഷമായി മുടങ്ങാതെ ഈ വാർഷിക പഠനം നടത്തുന്നത്.

2011 ലെ പഠന ഫലങ്ങൾ

തിരുത്തുക
 
നീലഗിരി മരംപ്രാവ് Columba elphinstonii

പഠനത്തിനായി മേഖലയിലെ , കാട്ടിലപ്പാറ, കല്ലാർ, റോക്ക്വുഡ്, ഉമയാർ, റോസ്മല, ദർഭക്കുളം, പാണ്ടിമൊട്ട എന്നീ ഏഴു സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിച്ച് , പക്ഷികളെ നേരിട്ട് കണ്ടും, ശബ്ദം കേട്ടും രേഖപ്പെടുത്തി . രാവിലെ ഏഴു മുതൽ പതിനൊന്നു മണി വരെയും വൈകിട്ട് നാല് മുതൽ ആറ് മണി വരെയും ആയിരുന്നു പഠന സമയങ്ങൾ.പശ്ചിമ ഘട്ടത്തിൽ മാത്രം തദേശീയമായിട്ടുള്ള (endemic) 17 ഇനം പക്ഷികളിൽ , 14 ഇനം പക്ഷികളെയും ഇവിടെ കണ്ടെത്തി. വംശനാശം നേരിടുന്ന നീലഗിരി മരംപ്രാവ് (Columba elphinstonii) , കുറ്റിക്കാടൻ വർണക്കാട (Painted bush quail : Perdicula erythrorhyncha) , ശ്രീലങ്കൻ തവളവായൻ ( Srilanka frogmouth :Batrachostomus moniliger ), കാട്ടുവേലിത്തത്ത (Blue bearded bee eater : Nyctornis athertoni ),കാക്ക മരംകൊത്തി ( Black wood pecker :'Dryocopus javensis ) ,വലിയ ഇന്ത്യൻ പുള്ളി വേഴാമ്പൽ (Great indian pied hornbill : Buceros bicornis), ഇന്ത്യൻ കറുത്ത കൗശലക്കാരൻ (Indian black sham) , തീക്കാക്ക (Malabar trogon : Harpactes fasciatus) , ബ്രോഡ്‌-ബില്ലെട് റോളർ (Broad -billed roller ) ചീന മഞ്ഞക്കിളി (Black -naped -oriole  : Oriolus chinensis) , ശീതകാലത്ത് മാത്രം കേരളം സന്ദർശിക്കുന്ന ലാർഗ് ഹാക്ക് കുക്കൂ (Large hawk cuckoo:Hierococcyx sparverioides ) എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി . പഠനത്തിനു നേതൃത്വം നൽകിയത് സീ.സുനേഷ് ആണ്.

  • കൊച്ചി എഡിഷൻ ഓഫ് ദി ഹിന്ദു , 26 ഫെബ് 2011 .