ലക്ഷദ്വീപ് സമൂഹത്തിലെ അമ്നിദിവി ഉപ സമൂഹത്തിൽ പെട്ട ഒരു ചെറു ദ്വീപ് ആണ് ചെത്ത്‌ലത്ത് [3].

ചെത്ത്‌ലത്ത് ദ്വീപ്
ചെത്ത്‌ലത്ത് ദ്വീപ് is located in India
ചെത്ത്‌ലത്ത് ദ്വീപ്
ചെത്ത്‌ലത്ത് ദ്വീപ്
ചെത്ത്‌ലത്ത് ദ്വീപ് ലക്ഷദ്വീപ് മാപ്പിൽ
Geography
Locationഅറേബ്യൻ കടൽ
Coordinates11°41′N 72°42′E / 11.683°N 72.700°E / 11.683; 72.700
Archipelagoലക്ഷദ്വീപ്
Adjacent bodies of waterഇന്ത്യൻ മഹാസമുദ്രം
Administration
Demographics
DemonymMalayali
Population2400
Additional information
Time zone
PIN68255x
Telephone code0489x
Official websitewww.lakshadweep.gov.in

ഡൽഹിയിൽ നിന്നും 1933 കിലോ മീറ്റർ തെക്ക് ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകാർക്ക് അടുത്തു ബന്ധമുള്ള സ്ഥലങ്ങളാണ് മംഗലാപുരം, കണ്ണൂർ, കോഴിക്കോട് എന്നിവ. ഈ സ്ഥലങ്ങൾ ദ്വീപിൽ നിന്നും യഥാക്രമം 90, 100, 110 കിലോമീറ്റർ അകലെയാണ്. കൊച്ചിയിൽ നിന്നും 432 കി. മീറ്റർ ദൂരം.

ചരിത്രം

തിരുത്തുക

16ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ക്രൂരതക്ക് ഇരയായവരാണ് ഈ ദ്വീപുകാർ. ഷൈഖ് സൈനുദ്ദീൻ അദ്ദഹത്തിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്.

2500ൽ താഴെ മാത്രമാണ് ആകെ ജനസംഖ്യ [4]

മത്സ്യബന്ധനവും കയർ നിർമ്മാണവുമായിരുന്നു ഇവിടുത്തെ പ്രധാന ജോലി. എന്നാൽ ഇപ്പോഴത്തെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. ബോട്ടു നിർമ്മാണവും ചെറിയ രീതിയിൽ നടക്കുന്നുണ്ട്. മാസ്സ് എന്നറിയപ്പെടുന്ന ട്യൂണ മത്സ്യ സംസ്കരണമാണ് പ്രധാന തൊഴിൽ. കരരൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടവരുമുണ്ട്.

ആകർഷണീയത

തിരുത്തുക

1200 മീറ്റർ നീളവും 400 മീറ്റർ വീതിയും (255 ഏക്കർ) ഉള്ള ദ്വീപ് കണ്ടാൽ ഒരു ബോട്ട് കമിഴ്ത്തി വെച്ചതു പോലിരിക്കും[5]. ദ്വീപിനൊരു സംരക്ഷണ വലയമായി പടിഞ്ഞാറു ഭാഗത്തായി ലഗൂൺ സ്ഥിതി ചെയ്യുന്നു [6]. തെക്കു പടിഞ്ഞാറൻ മൺസൂൺ വിപത്തിൽ നിന്നും ദ്വീപിനെ ലഗൂൺ സംരക്ഷിക്കുന്നു.

കേര വൃക്ഷമാണ് പ്രധാനമായും ഇവിടെ കാണപ്പെടുന്നത്. പൂവരശ് എന്നറിയപ്പെടുന്ന വൃക്ഷത്തിനാണ് രണ്ടാം സ്ഥാനം. മുരിങ്ങയും പരുത്തിയും കൃഷി ചെയ്യപ്പെടുന്നു. ആടുകളും കോഴികളും ധാരാളമായി വളർത്തപ്പെടുന്നു. പാമ്പുകളും കാക്കകളും ഈ ദ്വീപിനന്യമാണ് ; അതു പോലെ പ്ലാവും.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള ഡാക് ഹൗസ് മാത്രമാണ് ഈ ദ്വീപിലെ ഇപ്പോഴത്തെ(9-03-2017) ലോഡ്ജിങ്ങ് സൗകര്യം. ഒരു ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ഗവ. ഹോസ്പിറ്റൽ, വായന ശാല, വില്ലേജ് ഓഫീസ്, പോർട്ട് അധികാരിയുടെ ഓഫീസ്, ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ എന്നിവയുമുണ്ട്. ഡീസൽ പവർ പ്ലാന്റ് ആണ് ഏക വൈദ്യുത സ്രോതസ്സ്. ഒരു ഹെലിപ്പാടുമുണ്ട്. ലഗൂണിനു പുറത്താണ് കപ്പലുകൾ നിർത്തുന്നത് അവിടെ നിന്നും ചെറു ബോട്ടുകളിൽ കയറി വേണം ദ്വീപിലെത്താൻ.

ചിത്രശാല

തിരുത്തുക
  1. "Islandwise Area and Population - 2011 Census" (PDF). Government of Lakshadweep. Archived from the original (PDF) on 2016-07-22.
  2. Registration Plate Numbers added to ISO Code
  3. [1]|aljasari
  4. http://lakshadweep.gov.in/Area-Population.PDF
  5. [2] Archived 2011-11-09 at the Wayback Machine.|http://lakshadweep.nic.in
  6. [3]|sirajlive.com
"https://ml.wikipedia.org/w/index.php?title=ചെത്ത്‌ലത്ത്_ദ്വീപ്&oldid=3653724" എന്ന താളിൽനിന്ന് ശേഖരിച്ചത്