ചെങ്ങല്ലൂർ രംഗനാഥൻ

കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ക്ഷേത്ര ആന

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കേരളത്തിൽ ഉണ്ടായിരുന്ന ഒരു ആനയാണ് ചെങ്ങല്ലൂർ രംഗനാഥൻ. തൃശൂർ ജില്ലയിലെ അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആന ആയിരുന്നു , തൃശൂർ പൂരത്തിന് പലവട്ടം തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു.

ചെങ്ങല്ലൂരാന

രംഗനാഥൻ എന്ന ആനയുടെ ചരിത്രം തുടങ്ങുന്നത് തന്നെ തമിഴ്നാട്ടിലെ ശ്രീ രംഗം ക്ഷേത്രത്തിൽ നിന്നാണ്.. ക്ഷേത്ര ആവശ്യങ്ങൾക്കായി സമീപത്തെ കാവേരി പുഴയില് നിന്നും വലിയ അന്ടാവുകളില് വെള്ളം എത്തിക്കാന് ആണ് മനുഷ്യനോരുക്കിയ വാരികുഴിയില് വീണ ഹതഭാഗ്യവാനായ കുട്ടിയാന എത്തുന്നത്. അങ്ങനെയാണ് രംഗനാഥന് എന്ന് ആനക്ക് പേര് വീഴുന്നതും. കാലങ്ങളോളം ഈ പണി എടുത്ത ആന വലുതായപ്പോള് അതിന്റെ അസാധാരണ പൊക്കം നിമിത്തം ക്ഷേത്ര കവാടത്തിലൂടെ കടക്കാന് കഴിയാതെ ആയി. എന്നിരിക്കിലും തല്ലു പേടിച്ചു ഈ കുടുസു വാതിലിലൂടെ ഞെരുങ്ങി കയറിയ ആനയുടെ ശരീരത്തില് പല ഇടങ്ങളിലും മുറിവുകളും വ്രണങ്ങളും രൂപപ്പെട്ടു തുടങ്ങി മാത്രവുമല്ല വലിപ്പം കൂടിയത് കാരണം ആ കുടുസ് വാതിൽ വഴി ആനയ്ക്ക് തീരെ പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയായി. തമിഴ്‌നാട്ടിൽ എഴുന്നെള്ളിപ്പുകൾ ഇല്ലാത്തതിനാൽ ശ്രീരംഗത്ത് കാർക്ക് രംഗനാഥൻ അധികപ്പറ്റായി അണ്ടാവുകൾ ഉരഞ്ഞ് വ്രണമായി. ഒട്ടിയ വയറുകൾ, കുണ്ടിലായ കണ്ണുകൾ, ആകെ ശോഷിച്ച നില. ക്ഷേത്രാധികാരികൾ ആനയെ വിൽക്കാൻ തീരുമാനിച്ചു. പത്രപരസ്യം കണ്ട് തൃശ്ശൂർ അന്തിക്കാട് ചെങ്ങല്ലൂർ മനയ്ക്കലെ പരമേശ്വരൻ നമ്പൂതിരി 1905 ൽ രംഗനാഥനെ 1500 രൂപയ്ക്ക് വാങ്ങി. അന്തിക്കാട്ടെത്തിയ രംഗനാഥന് പോഷകസമൃദ്ധമായ ഭക്ഷണമായിരുന്നു. നല്ലെണ്ണയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത ചോറ്. പനംപട്ട, കുമ്പള. അന്തിക്കാട് ഭഗവതിക്ഷേത്രത്തിലെയും തേവാരപ്പുരയിലെയും ഗണപതിഹോമത്തിന്റെ നൈവേദ്യം. ച്യവനപ്രാശം ലേഹ്യവും ആയുർവേദ ഔഷധങ്ങളും. രംഗനാഥൻ തടിച്ചുകൊഴുത്ത് അഴകൊത്ത ആനയായി. തൃശ്ശൂർപൂരത്തിന് വർഷങ്ങളായി തിരുവമ്പാടിയുടെ തിടമ്പേറ്റുകാരനായിരുന്ന പൂമുള്ളി ശേഖരനെ പുറന്തള്ളിക്കൊണ്ടായിരുന്നു അരങ്ങേറ്റം. പൊക്കത്തിൽ മാത്രമല്ല സ്വഭാവത്തിലും ഈ കൊമ്പൻ ഒന്നാമനായിരുന്നു. ഒരിക്കലും കുറുമ്പുകാട്ടാത്തവൻ. മഹാകവി വള്ളത്തോളടക്കം പ്രമുഖ കവികൾ എഴുതിയ 'ചെങ്ങല്ലൂരാന' എന്ന പുസ്തകത്തിൽ രംഗനാഥനെ വർണിച്ചിരിക്കുന്നത് അത്രമേൽ മനോഹരമാണ്. 1914 ൽ ആറാട്ടുപുഴ പൂരം എഴുന്നെള്ളിപ്പിനിടെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ കോലം വഹിച്ച് നിൽക്കുകയായിരുന്നു രംഗനാഥൻ. കൂട്ടാനയായ അകവൂർ ഗോവിന്ദന്റെ (പാലിയം ഗോവിന്ദൻ) കുത്തേറ്റ് രംഗനാഥൻ വീണു. ആക്രമണത്തിൽ തളർന്നുവീണ രംഗനാഥനെ അന്തിക്കാട്ടെ ചെങ്ങല്ലൂർ മനയിലെത്തിച്ച് പല ചികിത്സകൾ നടത്തിയെങ്കിലും ഫലിച്ചില്ല. 1917 ൽ രംഗനാഥൻ ചെരിഞ്ഞു,

പക്ഷെ ചരിത്രത്തില് ആന ഇടം പിടിക്കുന്നതും ചിരകാല പ്രതിഷ്ഠ നേടുന്നതും ഇതിനു ശേഷമാണു. ആയിടക്കു തൃശൂര് മ്യൂസിയം സ്ഥാപിക്കാന് ഉള്ള ശ്രമങ്ങള് തുടങ്ങിയിരുന്നു. ഇതിന്റെ ചുമതലയുള്ള സായിപ്പും , മേല്പ്പറഞ്ഞ രംഗനാഥനെ പറ്റി കേട്ടിരുന്നു. ഇത്രയും ഭീമകരത്വം ഉള്ള ആനയെ ചുമ്മാ കുഴിച്ചിട്ടു കളയാന് അയാള് തയ്യാറായില്ല. നമ്പൂതിരിയില് നിന്നും അനുവാദം വാങ്ങി സായിപ്പ് ആനയുടെ മൃതദേഹം കൊണ്ടുപോയി ശാസ്ത്രീയായി ദ്രവിപ്പിച്ചു. പിന്നീട് എല്ലുകള് കൃത്യമായി എണ്ണി പെറുക്കി വീണ്ടും ഒന്നിപ്പിച്ചു. 1938 ഇല് മ്യൂസിയം പൊതു ജനങ്ങള്ക്കായി തുറന്നു കൊടുത്തപ്പോള് രംഗനാഥനും അതില് ഉണ്ടായിരുന്നു.

ചെങ്ങല്ലൂർ മന അവകാശി ഹരി ഇപ്പോഴും രംഗനാഥനെ പൂട്ടിയിരുന്ന ആ വലിയ ചങ്ങല ഒരു നിധി പോലെ സൂക്ഷിക്കുന്നു .[1]

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണ് അവനെ ആദ്യമായി നടക്കിരുത്തിയത്.[1] അവിടെ അമ്പലത്തിലേക്ക് വെള്ളം കൊണ്ട് വരുന്ന ജോലിയിലായിരുന്നു രംഗനാഥന്. ഒരിക്കൽ ഒരാനയെ അന്വേഷിച്ചു ചെന്ന ചെങ്ങല്ലൂർ നമ്പുതിരി ആ വലിയ ആനയെ കണ്ടു എന്നും, അതിന്റെ ലക്ഷണങ്ങൾ കണ്ട് അദ്ദേഹം അതിനെ കൊണ്ട് വന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അകവൂർ ഗോവിന്ദൻ എന്ന ആന രംഗനാഥനെ കുത്തിക്കൊന്നു എന്നു വിശ്വസിക്കപ്പെടുന്നു.

പ്രത്യേകതകൾ

തിരുത്തുക
  • ഉയരം : 11 അടി 4 ഇഞ്ച് [2]
  • കൊമ്പ് : അഴകൊത്ത കൊമ്പുകൾ
  • തലയെടുപ്പ് : തിടമ്പേറ്റിയാൽ പിന്നെ കൂട്ടത്തിൽ നിൽക്കുന്ന ആനയേക്കാളും 1 അടിയിലേറെ പൊക്കം കൂടുതൽ
  • ആകാര ശൈലി : നല്ല മുഖശ്രീ, നല്ല തലയെടുപ്പ്, ഗജലക്ഷണങ്ങളിലെ ചക്രവർത്തി സമാനൻ
  • സ്വഭാവം : സർവ്വോപരി ശാന്തസ്വഭാവം

ആറാട്ടുപുഴ പൂരം

തിരുത്തുക

1914 ൽ ആറാട്ടുപുഴ പൂരം എഴുന്നെള്ളിപ്പിനിടെ ആറാട്ടുപുഴ ശാസ്താവിന്റെ കോലം വഹിച്ച് നിൽക്കുകയായിരുന്നു രംഗനാഥനെ കൂട്ടാനയായ അകവൂർ ഗോവിന്ദൻ (പാലിയം ഗോവിന്ദൻ) കുത്തി. കുത്തേറ്റു രംഗനാഥൻ തളർന്നു വീണു. രംഗനാഥനെ അന്തിക്കാട്ടെ ചെങ്ങല്ലൂർ മനയിലെത്തിച്ച് പല ചികിത്സകൾ നടത്തിയെങ്കിലും ഫലിച്ചില്ല. 1917-ൽ രംഗനാഥൻ ചരിഞ്ഞു.

  1. 1.0 1.1 "മ്യൂസിയത്തിൽ ഇന്നും 'ജീവിക്കുന്ന' രംഗനാഥൻ-മാതൃഭൂമിയിൽ നിന്നും ശേഖരിച്ചത്". Archived from the original on 2011-01-19. Retrieved 2011-05-19.
  2. "mathrubhumi">http://www.mathrubhumi.com/static/others/special/story.php?id=36484 Archived 2011-01-19 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ചെങ്ങല്ലൂർ_രംഗനാഥൻ&oldid=3640145" എന്ന താളിൽനിന്ന് ശേഖരിച്ചത്