ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം

(ചൂലന്നൂർ മയിൽ സങ്കേതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. പാലക്കാട് പട്ടണത്തിൽനിന്നും 30 കിലോമീറ്റർ അകലെയാണ് സകേതം സ്ഥിതി ചെയ്യുന്നത്. 500 (3.420 ച.കി.മീ) [1]ഹെക്ടർ നിബിഢവനങ്ങളുള്ള ഇവിടെ 200-ഓളം മയിലുകൾ ഉണ്ട്. ഭാരതപ്പുഴയുടെ പോഷക നദിയായ ഗായത്രിപ്പുഴയുടെ തീരത്തുള്ള 342 ഹെക്ടർ സ്ഥലം ഇതിനായി വേർതിരിച്ചിരിക്കുന്നു. നാനാവിധം പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം. 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ഈ സംരക്ഷണകേന്ദ്രത്തിലെ കാടുകൾപ്രിയങ്കരമായിരിക്കും. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ ഒർമ്മയ്ക്ക് മയിൽസംങ്കേത്തെ 2008ൽസമർപ്പിച്ചു. മൺസൂൺ കഴിയുന്ന ഉടനെ ചൂലന്നൂർ സന്ദർശിച്ചാൽ ധാരാളം ഇനത്തിലെ ചിത്രശലഭങ്ങളെയും കാണാൻ കഴിയും.

ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം
ഇൻഫർമേഷൻ സെന്റർ

പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് മാത്രമായുള്ള ഈ സംരക്ഷണ കേന്ദ്രം. കാടുകളും നെൽപ്പാടങ്ങളും ധാരാളമുള്ള ഇവിടം മയിലുകൾക്ക് സുരക്ഷിതമായി വസിക്കാനും പ്രജനനത്തിനും വേണ്ടി 2007 ലാണ് കേന്ദ്ര- കേരള സർ ക്കാരുകൾ മയിൽ സങ്കേതമാക്കിയത്. കെ. കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സാങ്ച്വറി എന്നാണു പേരിട്ടിരിക്കുന്നത്. ദിവ്യത്വമുണ്ടെന്ന വിശ്വാസത്താൽ , നെൽപ്പാടങ്ങളിൽ നെല്ല് തിന്നാനിറങ്ങുന്ന മയിലുകളെ ഇവിടുത്തുകാർ ഉപദ്രവിക്കാറില്ല. നെന്മാറ ഫോറസ്റ്റ് ഡിവിഷൻ 2002 - ൽ നടത്തിയ സർവേയിൽ 131 മയിലുകളെ ഇവിടെ കണ്ടെത്തിയിരുന്നു. കേരളത്തിൽ വയനാട്, ചിന്നാർ സാങ്ച്വറികളിലും പറമ്പിക്കുളത്തും മയിലുകളുണ്ട്. ശലഭ ഉദ്യാനവും, നക്ഷത്ര വനവും മയിൽ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിനടുത്ത് തന്നെ ഉണ്ട്.

എങ്ങനെ എത്തി ചേരാം?

തിരുത്തുക

ഉച്ചക്ക് ശേഷം ഉള്ള സമയം ആണ് പക്ഷി സങ്കേതം സന്ദർശിക്കാൻ അനുയോജ്യമായ സമയം. മയിലുകളെ കാണാൻ സാധ്യത കൂടുതലുള്ളതും ഈ സമയത്താണ്. മയിൽ സങ്കേതത്തിലേക്ക് നേരിട്ടുള്ള ബസ്സുകളുടെ എണ്ണം കുറവാണ്. ബസ്സുകളുടെ സമയം മുൻകൂട്ടി അറിഞ്ഞു വെച്ച ശേഷം യാത്ര തുടങ്ങുക. വിവിധ സ്ഥലങ്ങളിൽ നിന്നും മയിൽ സാങ്കേതത്തിലേക്കുള്ള ദൂരം.

 
പാറകെട്ടുകൾ നിറഞ്ഞ ഒരു ഉൾപ്രദേശം
 
മയിൽ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ ഇലപൊഴിയും കാടുകൾ
സ്ഥലം ദൂരം
വാണിയംമ്പാറ 20 കിലോമീറ്റർ
തിരുവില്വാമല 8.5 കിലോമീറ്റർ
കുഴൽമന്ദം 20 കിലോമീറ്റർ
പാലക്കാട്‌ 28 കിലോമീറ്റർ
പഴയന്നൂർ 10 കിലോമീറ്റർ
നടുവത്തുപാറ 2.5 കിലോമീറ്റർ
തരൂർ പള്ളി 4.5 കിലോമീറ്റർ
പെരിങ്ങോട്ടുകുറിശ്ശി 4.5 കിലോമീറ്റർ
തൃശൂർ 48 കിലോമീറ്റർ
വാഴക്കോട് 27 കിലോമീറ്റർ
ആലത്തൂർ 15.5 കിലോമീറ്റർ
  1. "Wildlife Sanctuaries, Kerala Forests & Wildlife department". Archived from the original on 2013-12-04. Retrieved 2013-03-08.
  • ഹിന്ദു ദിനപത്രം, തീയതി: 10 /9/2008 URL
  • മലയാളമനോരമ ദിനപത്രം, തീയതി: 30 /3/2011 .
  • ചൂലന്നുർ മയിൽ സംരക്ഷണ കേന്ദ്രം പ്രസിദ്ധീകരിച്ച ലഘുലേഖ.
  • KI, Abin. "Birding tourism." Kerala Calling Mar. 2014: 26-31. Print.