ചൂരിക്കാടൻ കൃഷ്ണൻ നായർ
(ചൂരിക്കാടൻ കൃഷ്ണൻനായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രീയപ്രവർത്തകനായിരുന്നു ചൂരിക്കാടൻ കൃഷ്ണൻ നായർ [1]. കയ്യൂർ സമര നേതാക്കളിൽ ഒരാളായിരുന്നു. കയ്യൂർ സമരത്തിലെ 32-ാം പ്രതിയായിരുന്നു ഇദ്ദേഹം. മറ്റ് പ്രധാനപ്രതികളെ വധശിക്ഷക്ക് ഇരയാക്കിയപ്പോൾ പ്രായപൂർത്തിയെത്താത്തതു മൂലം കൃഷ്ണൻനായർ കൊലക്കയറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.[2] തന്റെ 78 ആം വയസ്സിൽ, 2001 ഫെബ്രുവരി മാസം ഏഴാം തീയതി ബുധനാഴ്ച പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.
ചൂരിക്കാടൻ കൃഷ്ണൻ നായർ | |
---|---|
ജനനം | കൃഷ്ണൻ |
മരണം | കണ്ണൂർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ |
അറിയപ്പെടുന്നത് | കയ്യൂർ സമരം |
കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ കൃഷ്ണൻനായർ പിന്നീട് കമ്യൂണിസ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു. 1964ൽ കമ്യൂണിസ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സിപിഐയിൽ തുടർന്നു.