ചുവപ്പുനീക്കം

(ചുവപ്പു നീക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക ഭൌതിക ശാസ്ത്രപഠനത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു പ്രതിഭാസവും ഉപാധിയുമാണു് ചുവപ്പുനീക്കം(Red shift). ഒരു പ്രകാശസ്രോതസ്സിന്റെ യഥാർത്ഥവർണ്ണം (ആവൃത്തി) ഒരു വീക്ഷകനു കാണപ്പെടുന്നതു് ആ സ്രോതസ്സിന്റെ ആപേക്ഷികപ്രവേഗത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഡോപ്ലർ പ്രഭാവം മൂലം സംഭവിക്കുന്ന ഇത്തരം വർണ്ണവ്യത്യാസത്തിനെ ജ്യോതിശാസ്ത്രത്തിൽ പൊതുവായി പറയുന്ന പേരാണു് ചുവപ്പുനീക്കം.

സൂര്യന്റേതുമായി(ഇടത്തു്) താരതമ്യം ചെയ്ത് ഒരു വിദൂര നക്ഷത്ര അതിയൂഥത്തിന്റെ (വലത്തു്) ദൃശ്യഗോചരമായ പ്രകാശമണ്ഡലം. ആഗിരണരേഖകളെ ബന്ധപ്പെടുത്തുന്ന അസ്ത്രചിഹ്നങ്ങൾ ചുവപ്പുനീക്കത്തെ കാണിക്കുന്നു. മുകളിലേക്കു നീങ്ങുംതോറും തരംഗദൈർഘ്യം കൂടുകയും (ആവൃത്തി കുറയുകയും) ചുവപ്പിലോ അതിനുമപ്പുറം ദൃശ്യഗോചരരമല്ലാത്ത വൈദ്യുതകാന്തികതരംഗങ്ങളിലേക്കോ മാറുകയും ചെയ്യുന്നു.
ചുവപ്പുനീക്കവും നീലനീക്കവും
"https://ml.wikipedia.org/w/index.php?title=ചുവപ്പുനീക്കം&oldid=2033825" എന്ന താളിൽനിന്ന് ശേഖരിച്ചത്