ചുവന്നമണ്ണ്
തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മേഖലയിലെ ഒരു ഗ്രാമമാണ് ചുവന്നമണ്ണ് . പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെട്ടിരിക്കുന്നത്. ദേശീയ പാത 544 ഈ ഗ്രാമത്തിലൂടെ ആണ് കടന്ന്‌പോകുന്നത്. ചുവന്നമണ്ണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ALPS ചുവന്നമണ്ണ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, അഫിലിയേറ്റഡ് ടു യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, വഴുക്കുമ്പാറ, ചുവന്ന മണ്ണ് . ധർമോദയം ചാരിടിബിൾ സൊസൈറ്റിയുടെ ആസ്പത്രി ചുവന്നമണ്ണിൽ സ്ഥിതി ചെയ്യുന്നു.സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, സെൻറ് ജോസഫ് യാക്കോബായ സുറിയാനി അരമന ചാപ്പൽ , സെന്റ് ജോസഫ് കത്തോലിക്ക പള്ളി, സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവയണ് ചുവന്നമണ്ണിലെ ക്രിസ്തീയ ദൈവാലയങ്ങളാണ്. ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം ചുവന്നമണ്ണിലെ ഹൈന്ദവ ദേവാലയമാണ്. ദേശീയ പാതയ്ക്ക് കുറുകേ ഇറിഗേഷൻ കനാൽ കടന്നു പോകുന്നു.
ചുവന്നമണ്ണ് Chuvannamannu | |
---|---|
ഗ്രാമം | |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഭരണസമിതി | പാണഞ്ചേരി ഗ്രാമപഞ്ചായത്ത് |
• ഉപയോഗിക്കുന്ന ഭാഷ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 680652 |
Telephone code | 0487 |
വാഹന റെജിസ്ട്രേഷൻ | KL-08 |
സമീപ ഗ്രാമങ്ങൾ | വഴക്കുംപാറ, പട്ടിക്കാട്, ഉറവുംപാടം, മേലെച്ചിറ, പൂവ്വൻച്ചിറ |
ലോകസഭ മണ്ഡലം | തൃശ്ശൂർ ലോകസഭാ മണ്ഡലം |
നിയോജക മണ്ഡലം | ഒല്ലൂർ |