ചുഴലി (കോഴിക്കോട് ജില്ല)

കോഴിക്കോട് ജില്ല

കേരള സംസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ് ചുഴലി[1].

  1. "CHUZHALI PIN code in VADAKARA, KOZHIKODE, KERALA. Postal Pincode in CHUZHALI". Retrieved 2022-01-26.
Chuzhali (Kozhikode)
Village
Country India
StateKerala
DistrictKozhikode
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673517
Nearest cityNadapuram

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കോഴിക്കോട്
ബ്ലോക്ക് തൂണേരി
വിസ്തീര്ണ്ണം ____ ചതുരശ്ര കിലോമീറ്റർ
മതം ഹിന്ദു
പുരുഷന്മാർ
സ്ത്രീകൾ
ജനസാന്ദ്രത
സ്ത്രീ : പുരുഷ അനുപാതം
സാക്ഷരത 100%

ചരിത്രം തിരുത്തുക

ചുഴലി ഗ്രാമത്തിന്റെ ചരിത്രം പ്രധാനമായും വടക്കൻ പാട്ടുകളിൽ ആണ് പരാമർശം ഉള്ളത്, വടക്കൻ പാട്ട് പ്രധാനമായും രണ്ടുതരം ആണ് പ്രചാരത്തിലുള്ളത്, അതായത് പുത്തൂരം പാട്ടുകളും , തച്ചോളി പാട്ടുകളും. തച്ചോളി പാട്ടുകൾ തച്ചോളി ഒതേനന്റെ നായർ തറവാടിനെക്കുറിച്ചുള്ളതാണെങ്കിൽ, പുത്തൂരം പാട്ടുകൾ ഉണ്ണിയാർച്ചയുടെ തീയർ തറവാടിനെ കുറിച്ചാണ് പറയുന്നത്. ഇതുകൂടാതെ കുറുളി ചേകോനെ കുറിച്ച് ഉള്ള ഒറ്റപ്പാട്ടുകളിലും ചുഴലി ഗ്രാമത്തെ കുറിച്ച് പരാമർശം ഉണ്ട്[1].

പേരിന് പിന്നിൽ തിരുത്തുക

ചുഴലി ഭഗവതിയുടെ വാസസ്ഥാനമായതിനാലാവാം ഈ ഗ്രാമത്തിന് ചുഴലി എന്ന പേര് ലഭിച്ചത്.

ഭൂപ്രകൃതി തിരുത്തുക

മലനാട്, ഇടനാട്, വിഭാഗത്തിൽ പെടുന്ന ഭൂപ്രകൃതി ആണ് ഇവിടെ.വയലുകളും ഇരു വശത്തും ചെറു കുന്നുകളും ഉൾപ്പെടുന്ന പ്രദേശം ആണ്.

ആരാധന ആലയങ്ങൾ തിരുത്തുക

ശ്രീ ചുഴലി ഭഗവതി ക്ഷേത്രം, വട്ടച്ചോല ശ്രീ മണികണ്ഠ മഠം എന്നിവ പ്രധാന ആരാധനാലയങ്ങൾ ആണ്.

വിദ്യാലയം തിരുത്തുക

ഗവണ്മെന്റ് LP സ്കൂൾ ചുഴലി

കായികം തിരുത്തുക

ചുഴലി ഗ്രാമത്തിൽ ഏറ്റവും പ്രചാരമുള്ള കായികവിനോദം ഫുട്ബോൾ ആണ്. ബാഡ്മിന്റൺ, വോളിബോൾ, ക്രിക്കറ്റ് എന്നിവയ്ക്കും പ്രചാരമുണ്ട്, ചുഴലി ഗവണ്മെന്റ് സ്കൂൾ ഗ്രൗണ്ട് ആണ് ചുഴലിയിലെ പ്രധാന ഗ്രൗണ്ട്, ഇവിടെ പ്രധാനമായും ഫുട്‌ബോൾ മത്സരങ്ങൾ ആണ് കൂടുതൽ നടക്കാറുള്ളത്.

എത്തിചേരാനുള്ള വഴി തിരുത്തുക

ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ്. കണ്ണൂർ നഗരത്തിൽനിന്നും ഏകദേശം 41.3 കിലോമീറ്റർ അകലെയായാണ് ചുഴലി നിലകൊള്ളുന്നത്[1]. ഏറ്റവും അടുത്ത പ്രധാന റെയിൽവേസ്റ്റേഷൻ വടകര, ആണ്. നാദാപുരം, തലശ്ശേരി, കുറ്റ്യാടി എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന നഗരങ്ങൾ.

ഇതും കൂടി കാണുക തിരുത്തുക

ചുഴലി ഭഗവതി ക്ഷേത്രം

ഉണ്ണി ആർച്ച

വടക്കൻ പാട്ട്

കുറൂളി ചേകോൻ

ചുഴലി സ്വരൂപം

ചുഴലി നമ്പ്യാർ

അവലംബം തിരുത്തുക

  1. Vishnumangalm Kumar, "Kuroolli Chekon: Charithram Thamaskaricha Kadathanadan Simham". (Keralasabdam, 2007-9-2). 2007. pp. Page 30-33, ISBN:9622092.