കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണ് ചീനക്കൊട്ടാരം അഥവാ ചൈനാ പാലസ്. കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസിനു സമീപമായി സ്ഥിതി ചെയ്യുന്ന ഇത് പരമ്പരാഗത ചൈനീസ് വീടുകളുമായി സാദൃശ്യമുണ്ടാകുന്ന തരത്തിൽ ചുവന്ന സോംബ്രേ ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ചീനക്കൊട്ടാരം
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിഇൻഡോ - സറാസെനിക്
നഗരംകൊല്ലം
രാജ്യംഇന്ത്യ
പദ്ധതി അവസാനിച്ച ദിവസം1904
ഇടപാടുകാരൻമൂലം തിരുനാൾ രാമവർമ്മ

തിരുവനന്തപുരത്ത് തീവണ്ടി സൗകര്യം വരുന്നതിനുമുൻപ് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ കൊല്ലം തീവണ്ടിയാപ്പീസും കൊല്ലം വിമാനത്താവളവുമാണ് ദീർഘദൂരയാത്രകൾക്ക് ഉപയോഗിച്ചിരുന്നത്. 1904-ൽ ശ്രീമൂലം തിരുനാൾ രാമവർമ്മയാണ് കൊല്ലം തീവണ്ടിയാപ്പീസിന്റെ നിർമ്മാണത്തോടനുബന്ധിച്ച് മാളിക പണിതത്. മദ്രാസിലേക്കും മറ്റും കൊല്ലം ചെങ്കോട്ട പാത വഴി യാത്രയ്ക്ക് വരുമ്പോൾ താമസിക്കുന്നതിനു വേണ്ടിയാണ് നിർമ്മിച്ചത്. തിരുവനന്തപുരത്ത് തീവണ്ടിയാപ്പീസു വന്ന ശേഷം അനാഥമായ കൊട്ടാരം പിന്നീട് മധുര ഡിവിഷന്റെ കണ്ട്രോൾ ഓഫീസായി ഉപയോഗിച്ചിരുന്നു.[1]

ഇൻഡോ - സറാസെനിക് ശൈലിയിൽ നിർമ്മിച്ച മാളികയിൽ 7 മുറികളുണ്ട്. പുറത്തു നിന്നും നോക്കിയാൽ ഇരുനിലകെട്ടിടമായി തോന്നുമെങ്കിലും ഇതിനു ഒരു നിലമാത്രമേയുള്ളൂ. ചിന്നക്കട അണ്ടർപാസ് നിർമ്മാണത്തോട് അനുബന്ധിയായി 40 ലക്ഷം രൂപയ്ക്ക് ഇതു നവീകരിക്കാൻ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്. [2]


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-03. Retrieved 2015-01-03.
  2. http://www.thehindu.com/todays-paper/tp-national/tp-kerala/cheena-kottaram-to-get-a-makeover/article6474647.ece
"https://ml.wikipedia.org/w/index.php?title=ചീനക്കൊട്ടാരം&oldid=3653694" എന്ന താളിൽനിന്ന് ശേഖരിച്ചത്