ചീങ്കണ്ണിപ്പുഴ

(ചീങ്കണ്ണി പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളപട്ടണം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ. ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്[1]. ആറളം വനാന്തരങ്ങളിൽ നിന്നാരംഭിക്കുന്ന 167-ൽ പരം അരുവികൾ ചീങ്കണ്ണിപ്പുഴയ്ക്ക് ജീവൻ പകരുന്നു. മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്. വേനലിൽ വറ്റിവരളാതെയും മഴക്കാലത്ത് കരകവിഞ്ഞും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. ആറളം വന്യജീവി സങ്കേതത്തിന്റെ പ്രവേശനകവാടത്തിൽ നിന്നും 15 കിലോമീറ്റർ ഉള്ളിലായാണ് മീൻമുട്ടി വെള്ളച്ചാട്ടം.

ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നും ചീങ്കണ്ണിപ്പുഴ

ഇതു കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചീങ്കണ്ണിപ്പുഴ&oldid=3631287" എന്ന താളിൽനിന്ന് ശേഖരിച്ചത്