ചിലങ്ക
ക്ലാസിക്കൽ ഇന്ത്യൻ നർത്തകർ ധരിക്കുന്ന സംഗീത പാദസരങ്ങൾ
നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് കാൽവണ്ണയിൽ അണിയുന്ന ആഭരണമാണ് ചിലങ്ക (Ghungroo). നിറയെ മണികളോടുകൂടിയ ഇത് പാദം ചലിപ്പിയ്ക്കുമ്പോൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം ഉണ്ടാക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ചിലങ്ക നിർബന്ധമാണ്.
നിർമ്മാണം
തിരുത്തുകചെമ്പ് അല്ലെങ്കിൽ ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് സാധാരണയായി ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ സ്വർണം , വെള്ളി എന്നിവയിൽ നിർമിച്ച ചിലങ്കകളും ഇപ്പോൾ സാധാരണയായി ഉപയോഗിച്ച് വരുന്നു.
വെൽവെറ്റ്, തുകൽ (ലെതർ) എന്നിവയിൽ കിലുങ്ങുന്ന മണികൾ തുന്നിച്ചേർത്താണ് പമ്പരാഗതമായി ചിലങ്ക ഉണ്ടാക്കുന്നത്. എന്നാൽ സാധാരണ പാദസരം (കൊലുസ്) അല്പം വലുതായി നിർമിച്ചു അതിൽ നിറയെ മണികൾ ചേർത്ത് ആണ് സ്വർണം അല്ലെങ്കിൽ വെള്ളി ചിലങ്കകൾ നിർമ്മിക്കുന്നത്.
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
ചിലങ്ക
Ghungroo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.