ചിറ്റൂർ ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ്

കേരളത്തിലെ എറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനം ആണ് ചിറ്റൂർ ഗവണ്മെന്റ് കോളേജ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ നഗരമദ്ധ്യത്തിൽ ശോകനാശിനിപ്പുഴയുടെ കരയിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്. ബിരുദ കോഴ്സുകളും ബിരുധാനന്തര ബിരുദ കോഴ്സുകളും ഇവിടെ ലഭ്യമാണ്‌. മാത്രമല്ല തമിഴിന്റെ ഗവേഷണ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് സർവകാലശാലയുടെ അംഗീകാരത്തോടെയാണ് ചിറ്റൂർ കോളേജ് 1400 വിദ്യാർതഥികളുമായി മുന്നോട്ടുള്ള യാത്ര തുടരുന്നത്‌.